PRAVASI

കേരളാ ക്ലബിന്‍റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

Blog Image

ചിക്കാഗോ: കേരളാ ക്ലബിന്‍റെ ഓണാഘോഷം ഓഗസ്റ്റ് 30-ാം തീയതി ശനിയാഴ്ച ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫ്  മുഖ്യാതിഥിയായിരുന്നു. മഹാരാജ കേറ്ററിങ് സര്‍വീസിന്‍റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോ-ഓര്‍ഡിനേറ്റര്‍ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി, ബെന്‍ കുര്യന്‍, മത്യാസ് പുല്ലാപ്പള്ളി എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്കി. കേരള ക്ലബിലെ വനിതകള്‍ ഒരുക്കിയ പൂക്കളം വളരെ നയനമനോഹരമായിരുന്നു.
സോളി കുര്യന്‍ പൊതുസമ്മേളനത്തില്‍ എംസിയായി പ്രവര്‍ത്തിച്ചു. ദിലീപ് മുരിങ്ങോത്തിന്‍റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളത്തില്‍ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതമാശംസിച്ചു. ഡോ. സാല്‍ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഓണസന്ദേശം നല്കി.
തുടര്‍ന്ന് ജാനറ്റ് പയസ്, റെജി മുളങ്കുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര ഈ പരിപാടിയുടെ മാറ്റുകൂട്ടി. ജാനെറ്റ് പയസ്, റെജി മുളങ്കുന്നം, പ്രീതി അച്ചേട്ട്, ബീന കണ്ണൂക്കാടന്‍ എന്നിവരാണ് വ്യത്യസ്തമായ ഈ തിരുവാതിര കോറിയോഗ്രാഫ് ചെയ്ത് പരിശീലനം നല്കിയത്. കേരള ക്ലബിന്‍റെ അനുഗൃഹീത ഗായകരുടെ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. ആഘോഷപരിപാടികള്‍ ടെസ്സ ചുങ്കത്ത് ക്യാമറക്കണ്ണുകളിലൂടെ പകര്‍ത്തുകയുണ്ടായി. ട്രഷറര്‍ പ്രവീണ്‍ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.