ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.
2026 മാർച്ച് 22, ഞായറാഴ്ച വൈകുന്നേരം 3:30 KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ് (3821 Broadway Blvd, Garland, TX 75043) സെമിനാര്
പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ് (പേഴ്സണൽ ഇഞ്ചുറി & ഇമിഗ്രേഷൻ), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
പേഴ്സണൽ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വിൽപത്രങ്ങൾ (Wills), ട്രസ്റ്റുകൾ.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം.എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ:
കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങൾ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.




