ഡാളസ് : ചിങ്ങം ഒന്നിനോടനുബന്ധിച്ച് സെപ്റ്റംബർ 6 ന് ശനിയാഴ്ച 10 മണിക്ക് നടക്കാനിരിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണാഘോഷ പരിപാടിയുടെ കേളികൊട്ടുണർത്തി തുടക്കം കുറിച്ചു. കെ എ ഡി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഐ സി ഇ സി പ്രസിഡന്റ് മാത്യു നൈനാൻ കെ എ ഡി സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, ദീപക് നായർ, നെബു കുര്യാക്കോസ്, പി ടി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, കോശി പണിക്കർ, ഹരിദാസ് തങ്കപ്പൻ, സിജു വി ജോർജ്, ബേബി കൊടുവത്തു, വിനോദ് ജോർജ്, സുബി ഫിലിപ്പ്, സാബു മാത്യു,ഡാനിയേൽ കുന്നേൽ, ജോർജ് ജോസഫ്,രാജീവ് മേനോൻ, ബാബു കൊടുവത്തു മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ സാഹിത്യ പ്രവർത്തകരായ സി വി ജോർജ്, റോസമ്മ ജോർജ്, വൈസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി കൂടാതെ പ്രധാന സ്പോൺസരായ ഷിജു എബ്രഹാം ജിൻസ് മടമന തുടങ്ങി വ്യവസായികളുൾപ്പെടെയുള്ള കലാ സാംസ്കാരിക സാമൂഹ്യ നായകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.ഓണാഘോഷ പരിപാടിയിൽ ഡോ. യു പി ആ ർ മേനോൻ അതിഥിയായി പങ്കെടുക്കും.




