PRAVASI

മാസപ്പടി കേസിൽ‌ പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

Blog Image

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം നടത്താമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ എം ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പറഞ്ഞത്.
സിഎംആർഎൽ-എക്സാലോജിക് പണമിടപാടിൽ ഇ ഡി നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് പിണറായി വിജയൻ, മകൾ ടി വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ, ഡിജിപി ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്.
കേസെടുക്കാൻ ആവശ്യമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇ ഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇ ഡി ചോദിച്ചത്. എന്നാൽ, ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. മൊഴിവിവരങ്ങൾ തെളിവായുണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്ന് കോടതിയിൽ ഇ ഡി ഉന്നയിച്ചിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.