PRAVASI

കേരള നിയമസഭാ തെരഞ്ഞെടുപ്പ്! കോൺഗ്രസ് ചെലവഴിച്ചത് 105 കോടി; ബിജെപി 82.67 കോടി, സിപിഐഎം ചെലവിട്ടത് 23 കോടി

Blog Image

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ചെലവഴിച്ചത് 105 കോടി രൂപയെന്ന് കണക്കുകൾ. അതേസമയം ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയുമാണ് കേരളത്തിൽ ചെലവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക ചെലവ് കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

അഞ്ച് തെരഞ്ഞെടുപ്പുകളിലായി കോൺഗ്രസ് ആകെ 249 കോടി രൂപ ചെലവഴിച്ചപ്പോൾ, ഇതിന്റെ 45 ശതമാനത്തോളം തുകയും വിനിയോഗിച്ചത് കേരളത്തിലാണ്. പത്ത് വർഷമായി സംസ്ഥാനത്ത് ഭരണത്തിന് പുറത്തുനിൽക്കുന്ന കോൺഗ്രസിന് കേരളത്തിലെ പോരാട്ടം നിർണ്ണായകമായിരുന്നതിനാലാണ് ഇത്രയും വലിയ തുക നീക്കിവെച്ചതെന്നാണ് വിലയിരുത്തൽ. ബംഗാളിൽ 42 കോടി രൂപ മാത്രമാണ് കോൺഗ്രസ് ചെലവിട്ടത്.

അതേസമയം ബിജെപി തങ്ങൾ ചെലവഴിച്ച തുകയുടെ വലിയൊരു പങ്കും ബംഗാളിലാണ് വിനിയോഗിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി ചെലവിട്ട തുകയിൽ 286 കോടി രൂപയും ബംഗാളിലായിരുന്നു. അസം (96.26 കോടി), കേരളം (82.67 കോടി), തമിഴ്‌നാട് (51.56 കോടി), പുതുച്ചേരി (11.89 കോടി) എന്നിങ്ങനെയാണ് ബി.ജെ.പിയുടെ മറ്റു സംസ്ഥാനങ്ങളിലെ ചെലവുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും, പാർട്ടി തലത്തിലുള്ള പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല. യാത്രാച്ചെലവ്, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവ ഉൾപ്പെടുത്തിയാണ് പാർട്ടികൾ കമ്മീഷന് കണക്ക് നൽകിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.