ഫോർട്ട് ലോഡർഡെയിൽ: നോർത്ത് അമേരിക്കൻ ക്നാനായ യുവജനങ്ങളുടെ നേതൃത്വവും പ്രതിഭയും ഒരുമിക്കുന്ന വേദിയായി മാറുന്ന 16-ാമത് KCCNA കൺവെൻഷനിൽ, യുവജന ഉപസംഘടനകളായ KCYLNA (Knanaya Catholic Youth League of North America), KCYNA (Knanaya Catholic Yuvajanavedi of North America) എന്നിവയുടെ പുതിയ ദേശീയ എക്സിക്യൂട്ടീവ് ബോർഡുകൾ വിവിധ മെഗാ പരിപാടികൾക്ക് നേതൃത്വം നൽകും.
KCYLNA 2025–2027 ദേശീയ പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ (ചി ക്കാഗോ) നയിക്കുന്ന ടീമിൽ വൈസ് പ്രസിഡന്റ് ഷെറിൽ ചെറുകര (ഹൂസ്റ്റൺ), സെക്രട്ടറി സ്നേഹ പാലപ്പുഴമറ്റം (വാഷിംഗ്ടൺ ഡി.സി.), ജോയിന്റ് സെക്രട്ടറി താര കണ്ടാരപ്പള്ളിൽ (ചിക്കാഗോ), ട്രഷറർ മിഷേൽ പരമ്പേട്ട് (ഡാളസ്) എന്നിവരോടൊപ്പം വിവിധ റീജിയണൽ വൈസ് പ്രസിഡന്റുമാരും പ്രവർത്തിക്കുന്നു.
അതേസമയം KCYNA 2025–2027 ദേശീയ പ്രസിഡന്റ് പുന്നൂസ് ജോൺസൺ വഞ്ചിപുരയ്ക്കൽ (താമ്പ) നയിക്കുന്ന നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ആൽവിൻ എബ്രഹാം മുക്കാലേൽ (ഹൂസ്റ്റൺ), സെക്രട്ടറി ലൂക്ക് ജോസഫ് കുന്നേൽ (ഡാളസ്), ജോയിന്റ് സെക്രട്ടറി ജാസ്മിൻ ജോസ് തോട്ടുങ്കൽ (അറ്റ്ലാന്റ), ട്രഷറർ ജോസ്ബിൻ ജോയ് കുന്നശ്ശേരിൽ (കാലിഫോർണിയ) എന്നിവർ ഉൾപ്പെടുന്നു.
കൺവെൻഷന്റെ മൂന്നാം ദിനമായ ഓഗസ്റ്റ് 8-ന് രാത്രി 8:00 മുതൽ മെയിൻ സ്റ്റേജിൽ KCYLNA അവതരിപ്പിക്കുന്ന വളരെ പോപ്പുലറായ "Battle of the Cities" മത്സരവും "Mr. & Miss KNA" ഗ്രാൻഡ് പേജന്റും യുവജനങ്ങളുടെ കഴിവും സർഗാത്മകതയും ആത്മവിശ്വാസവും പ്രകടമാക്കുന്ന കൺവെൻഷനിലെ ഏറ്റവും വലിയ യുവജന പരിപാടികളിലൊന്നായിരിക്കും.
അതുപോലെ, രണ്ടാം ദിനമായ ഓഗസ്റ്റ് 7-ന് രാത്രി 11:30-ന്, KCYNA സംഘടിപ്പിക്കുന്ന "GYM KNA 2.0" ശക്തിയുടെയും കായിക മികവിന്റെയും ആരോഗ്യകരമായ മത്സര മനോഭാവത്തിന്റെയും ഉത്സവമാകും. നോർത്ത് അമേരിക്കയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കുന്ന ഈ മെഗാ മത്സരത്തിൽ $1,000 ഒന്നാം സമ്മാനം വിജയിയെ കാത്തിരിക്കുന്നു.
യുവത്വത്തിന്റെ ഊർജവും നേതൃത്വവും കഴിവും ഒരുമിക്കുന്ന ഈ പരിപാടികൾ 16-ാമത് KCCNA കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളായി മാറുമെന്ന് കൺവെൻഷൻ കമ്മറ്റി അറിയിച്ചു.





