ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോ സീനിയർ സിറ്റിസൺസ് പരമ്പരാഗത രീതിയിൽ ഓണം ആഘോഷിച്ചു. ഓണക്കോടി ധരിച്ചെത്തിയ അംഗങ്ങൾ വളരെ സന്തോഷത്തോടെയും ആവേശത്തോടും കൂടിയാണ് ഓണ പരിപാടികളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. അംഗങ്ങൾ ഒന്ന് ചേർന്ന് വളരെ മനോഹരമായ പൂക്കളം തീർക്കുകയും, ഓണാശംസകൾ കൈമാറി, കള്ളവും ചതിയും ഇല്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകൾ അയവിറക്കുകയും ചെയ്തു. ഈ അവിസ്മരണീയ ഒത്തുചേരലിൽ ഏകദേശം 55 മുതിർന്ന പൗരന്മാർ പങ്കുചേർന്നു ഓണ സദ്യ ആസ്വദിച്ചു. മുതിർന്ന അംഗങ്ങൾക്കിടയിലുള്ള ഐക്യവും, ആത്മാർത്ഥതയും ഒത്തു ചേരലും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു എന്ന് പരിപാടിയിൽ പങ്കെടുത്ത കെ സി എസ് പ്രസിഡണ്ട് ജോസ് ആനമല അഭിപ്രായപ്പെട്ടു. ഓണാഘോഷം സീനിയർ സിറ്റിസൺസിൻ്റെ ആവിസ്മരണീയമായ മറ്റൊരു ഒത്തു ചേരലിന് ഇടയാക്കി എന്ന് കോഡിനേറ്റേഴ്സ് ആയ മാത്യു പുളിക്കതൊട്ടിയിലും, മാത്യു വാക്കേലും അഭിപ്രായപ്പെട്ടു.

