PRAVASI

സർജറിക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങി കണ്ണൻ സാഗർ

Blog Image

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ തന്റെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങൾ പങ്കുവെച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘വാഴ 2’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനായ താരം, വ്യായാമവും വിശ്രമവും കുറച്ചുനാൾ കൂടി തുടരണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

മാനസികമായ ധൈര്യം കൈവിടാതെ അത്യാവശ്യം ജോലികളിലും യാത്രകളിലും ഏർപ്പെടാമെന്ന ഡോക്ടർമാരുടെ വാക്കുകൾ തനിക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകിയെന്ന് കണ്ണൻ സാഗർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്റെ പ്രയാസഘട്ടത്തിൽ കൂടെ നിന്നവർക്കും സ്നേഹവും പ്രാർത്ഥനയും നൽകിയവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. കടപ്പാടുകൾ പറഞ്ഞാൽ തീരില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, കലാഭവൻ കെ.എസ്. പ്രസാദ് തുടങ്ങി തന്നെ സഹായിച്ച വ്യക്തികളെയും, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ, ‘മാ’ (MAA) സംഘടന, രാജഗിരി ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളെയും അദ്ദേഹം പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു. അറിഞ്ഞും അറിയാതെയുമൊക്കെ തന്നെ സഹായിച്ച സഹോദരങ്ങൾക്കും ധനസഹായവും ആത്മധൈര്യവും തന്നവർക്കും താൻ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.