തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വീണ്ടും വിവാദക്കുരുക്കിൽപ്പെട്ടതോടെ വെട്ടിലായി ഇടതുമുന്നണി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ സ്ഥിതി വിലയിരുത്തുകയാണ് എല്‍ഡിഎഫ് നേതാക്കൾ. ഗണേഷ് കുമാറിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണ് എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യതയുണ്ട്. സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മന്ത്രിയെ പുറത്താക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. വിഷയത്തില്‍ പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുകയാണ്.

