PRAVASI

അധ:പതിച്ച് കൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തനം

Blog Image

സർവ്വശിക്ഷാ അഭിയാൻ (SSA) പ്രകാരം കേരളത്തിന് കിട്ടേണ്ടിയിരുന്ന, എന്നാൽ കേന്ദ്രം തടഞ്ഞുവെച്ച, ഫണ്ടിൽ ഒരു ഗഡു സംസ്ഥാനത്തിന് ലഭിച്ചു. മാത്രമല്ല തടഞ്ഞുവെച്ച തുക നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകുകയും ചെയ്തു. 
അർഹതപ്പെട്ട ഫണ്ട് തടഞ്ഞു വെച്ചതിന് പല രൂപത്തിലുള്ള പ്രതിഷേധം നമ്മൾ നടത്തിയിട്ടുണ്ട്.  പാർലമെന്റിൽ ഈ വിഷയം പലതവണ ഉന്നയിച്ച കാര്യം ചൂണ്ടിക്കാണിക്കട്ടെ. എന്നാൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ഡൽഹിയിലെ ഒരു ഉന്നതൻ പറഞ്ഞ കാര്യമുണ്ട്; “കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് എന്നെ പലപ്പോഴും അമ്പരിപ്പിക്കാറുണ്ട്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ നിന്ന് കേരള സർക്കാർ പിൻവാങ്ങാൻ തീരുമാനിച്ചതോടെ ഫണ്ട് തടയില്ലേ തടയില്ലേ എന്ന് ചോദിച്ചാണ് പല പത്രക്കാരും എന്റെ ഓഫീസിലുള്ളവരെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ അവരുടെ സംസ്ഥാനത്തിന് എന്തെങ്കിലും കിട്ടുന്നതിനു വേണ്ടിയാണ് വാദിക്കാറുള്ളത്” !!!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.