PRAVASI

കേരളാ അസോസിയേഷൻ ഓഫ് ടെക്സസിന് നവനേതൃത്വം; ജോസ് വടകര പ്രസിഡന്റ്

Blog Image

ഡാളസ്: ഏകാങ്ക നക്ഷത്രത്തിന്റെ നാട് എന്ന പേരിൽ ഖ്യാതി നേടിയ ടെക്സസ് സംസ്ഥാനത്തെ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസോസിയേഷന്റെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് ജോസ് വടകരയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് ബോർഡിൽ, ജനറൽ സെക്രട്ടറി - ലാലു (ഏബ്രഹാം മാത്യു), ട്രെഷറർ - അലക്സണ്ടർ തൈത്തറ, ജോയിന്റ് സെക്രെട്ടറി - അബോ എം നൈനാൻ, വുമൺസ് ഫോറം ചെയർ - ഗ്രേസി ജെയിംസ്, യൂത്ത് ഫോറം ചെയർ - നിതിൻ തോമസ് കോശി എന്നിവർ അംഗങ്ങളാണ്.

മലയാണ്മയുടെ മണമറിയുന്ന പരിപാടികൾ ടെക്സസിലെ മലയാളികൾക്കായി ഒരുക്കുകയും കമ്മ്യൂണിറ്റി ഔട്ട് റീച്ച് കൂട്ടായ്മകൾ, സംവാദങ്ങൾ മുതലായവ ഈ വർഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ജോസ് വടകര അസോസിയേഷൻ അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഭാവി പരിപാടികൾ അടുത്ത ബോർഡ് മീറ്റിങ്ങിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം പരിപാടികളുടെ തീയതികൾ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

നാഷണൽ ലെവലിലുള്ള മലയാളി അസോസിയേഷനുമായും, സംസ്ഥാനത്തുള്ള മറ്റ് കേരളാ/മലയാളി അസ്സോസിയേഷനുകളുമായും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈ ബോർഡ് മുൻകൈയ്യെടുക്കുന്നുണ്ടന്നും അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ജനറൽ സെക്രെട്ടറി ലാലു നന്ദി പ്രമേയത്തിൽ പ്രസ്താവിച്ചു.

അസോസിയേഷനിൽ അംഗങ്ങൾ ആകാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ദയവായി ബന്ധപ്പെടുക: ജോസ് വടകര # (623) 271-5465 ലാലു # (214) 597-9040

 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.