ചിക്കാഗോ: വടക്കെ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടായി ജോസ് മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘാടകനും വാഗ്മിയുമായ ജോസ് മണക്കാട്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമാണ്. ഫോമ മുന്‍ ജോയിന്‍റ് സെക്രട്ടറിയായ ജോസ് നിരവധി സംഘടനകള്‍ക്ക് ഇതിനോടകം നേതൃത്വം നല്കിയിട്ടുണ്ട്. ചിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ മുഖ്യസംഘാടകരില്‍ ഒരാളാണ് ജോസ് മണക്കാട്ട്.
കൊച്ചുമോന്‍ (ലൂക്ക്) ചിറയില്‍ (വൈസ് പ്രസിഡണ്ട്), ബിജു മുണ്ടക്കല്‍ (സെക്രട്ടറി), സാറാ അനില്‍ (ജോയിന്‍റ് സെക്രട്ടറി), അച്ചന്‍കുഞ്ഞ് മാത്യു (ട്രഷറര്‍), പ്രിന്‍സ് ഈപ്പന്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരാണ് എക്സിക്യൂട്ടീവ് ഭാരവാഹികള്‍. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജോയിന്‍റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് മാത്രമാണ് ഇലക്ഷന്‍ നടന്നത്. സി.എം.എ. മുന്‍ പ്രസിഡണ്ടുമാരായ പി.ഒ. ഫിലിപ്പ് (ചെയര്‍മാന്‍), ജോയി വാച്ചാച്ചിറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സണ്ണി വള്ളിക്കളം, ലെജി പട്ടരുമഠത്തില്‍ എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഡോ. സൂസന്‍ ചാക്കോ, ഡോ. സിമി ജെസ്റ്റോ ജോസഫ്, ഡോ. സുനിത നായര്‍, ഡോ. മധു വെണ്ണിക്കണ്ടം, ഡോ, ഏബ്രഹാം മാത്യു, അനില്‍ മറ്റത്തിക്കുന്നേല്‍, മാത്യൂസ് ഏബ്രഹാം, ജോളിച്ചന്‍ ജോസഫ്, സഞ്ജു മാത്യു, ജിനോയി മാത്യു, ജോജോ വെങ്ങാന്തറ, ജോജോ വെള്ളാനിക്കല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഫിലിപ്പ് പുത്തന്‍പുരയില്‍, വര്‍ഗീസ് തോമസ് (സീനിയര്‍), ഷൈനി ഹരിദാസ്, ബീന ജോര്‍ജ്, നിഷ എറിക് (വിമന്‍സ്), കാല്‍വിന്‍ കവലക്കല്‍, മേഘ ചിറയില്‍ (യൂത്ത്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ജോസ് മണക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ എന്നിവര്‍ അഭിനന്ദിച്ചു.
വോട്ടു നില
ആകെ പോൾ ചെയ്തത് - 1234
പ്രസിഡൻ്റ്
ജോസ് മണക്കാട്ട് - 1092
ജൂബി വള്ളിക്കളം - 140
വൈസ് പ്രസിഡൻ്റ്
ലൂക്ക് ( കൊച്ചുമോൻ ) ചിറയിൽ - 1018
ഡോ. സിബിൾ ഫിലിപ്പ് - 205
ജോയിൻ്റ് ട്രഷറർ
പ്രിൻസ് ഈപ്പൻ - 878
സജി തോമസ് - 339

JOSE MANAKATTE-PRESIDENT
%20CHIRAYIL-VICE%20PRESIDENT.jpg)
KOCHUMON(LUKE) CHIRAYIL-VICE PRESIDENT

BIJU MUNDAKKAL-SECRETARY

SARAH ANIL-JOINT SECRETARY

ACHENKUNJU MATHEW-TREASURER

PRINCE EAPEN-JOINT TREASURER


