കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതയിൽ ജൂബിലി വർഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റർജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക അംഗം ജോൺ കുരുവിള അരയത്തിനെ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിയമിച്ചു. കാനഡയിലെ പ്രഥമ ക്നാനായ കാത്തോലിക്ക ഇടവകയുടെ ആദ്യത്തെകൈക്കാരനായും സൺഡേ സ്കൂൾ പ്രിൻസിപ്പളായും രൂപതാ മതബോധന കമ്മിഷിൻ അംഗമായും സേവനം ചെയ്തിട്ടുള്ള ജോൺ, കോട്ടയം അതിരൂപതയിലെ യുവജനപ്രസ്ഥാനമായ KCYL അതിരൂപതാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃ ഇടവക ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി. ഭാര്യ സുനി ചാക്കോ കല്ലറ പഴയപള്ളി ഇടവക നടുചൂരവേലിൽ കുടുംബം. മക്കൾ പിയോ, ജോൺവിയ.

