പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോണ്‍ ഇളമത, ലോകപ്രശസ്ത ശില്പി മൈക്കിള്‍ ആഞ്ചലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ജീവചരിത്ര നോവല്‍ ‘STORIED STONES’ (കഥ പറയുന്ന കല്ലുകള്‍) ഷാര്‍ജ അന്താരാഷ്ട്ര മേളയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ പ്രകാശനം ചെയ്തു; സജി ഇളമത ഏറ്റുവാങ്ങി.
കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍, എഡിറ്റര്‍ എ.വി. പവിത്രന്‍, എഴുത്തുകാരന്‍ സിറാജ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.


.jpeg)

