PRAVASI

ജോൺ ബ്രിട്ടാസ്; പാർലമെന്റിന് അകത്തും പുറത്തും സംഘികളുടെ പേടിസ്വപ്നം

Blog Image

അഞ്ച് വർഷങ്ങൾക്ക് മുന്നേ, 2021 ഏപ്രിലിൽ മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസിനെ കേരളത്തിൽ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പാർലമെന്റിലേക്ക് അയക്കാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുന്നു. അന്ന് കോൺഗ്രസുകാരും ലീഗുകാരും തുടങ്ങി ലിബറലുകളും ഇടത് ലിബറലുകളും അടങ്ങുന്ന വലിയൊരു വിഭാഗം പ്രസ്തുത തീരുമാനത്തിനെതിരെ പരിഹാസരൂപേണ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്. 

ഗ്രൗണ്ടിൽ രാഷ്ട്രീയപ്രവർത്തന പാരമ്പര്യമില്ലാത്ത, “വെറും മാധ്യമപ്രവർത്തന പരിചയം” മാത്രം കൈമുതലായുള്ള ബ്രിട്ടാസ് പാർലമെന്റിൽ ചെന്ന് എന്ത് ചെയ്യാനാണ് എന്നായിരുന്നു ഇവരുടെ ചോദ്യം. ഈ രൂപത്തിൽ സി.പി.ഐ.എം തീരുമാനം തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാൻ പലവിധ വാദങ്ങളുമായി അവർ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു.എന്നാൽ കാലം അതിശക്തമായ മറുപടിയാണ് അവർക്ക് കാത്തുവെച്ചിരുന്നത്!

2026 ജൂലൈയിലും ഇപ്പോഴിതാ ഈ ഒക്ടോബറിലുമായി ദൽഹി ജന്തർ മന്തർ കേന്ദ്രീകരിച്ച് നടന്ന/നടക്കുന്ന വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയാണ് ഇന്ന് ജോൺ ബ്രിട്ടാസ്. രാജ്യതലസ്ഥാനത്തെ സമരപരിപാടികളിൽ ഒന്നൊഴിയാതെ എല്ലാറ്റിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ന് നമുക്ക് കാണാൻ കഴിയും. 

താനൊരു പാർലമെന്റ് അംഗമാണെന്ന് വ്യക്തമാക്കിയിട്ടും സമാനതകളില്ലാത്ത വേട്ടയാടലാണ് ദൽഹി പോലീസിൽ നിന്നും ഇന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.അന്ന് ചാനൽ സ്റ്റുഡിയോകളിലെ എസി മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്ന 'വെറും മാധ്യമപ്രവർത്തകൻ' എന്ന് പരിഹസിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ദൽഹിയിലെ തെരുവുകളിൽ ചോര ചിന്തിയും പോലീസിന്റെ ലാത്തിയടിയേറ്റും ഈ ജനപ്രതിനിധി തീർക്കുന്ന കനൽവഴികൾ. പാർലമെന്റിന്റെ ആഡംബരങ്ങളിൽ ഒതുങ്ങാതെ, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി സംസാരിക്കാനും ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവിലിറങ്ങി പോരാടാനും ഒരു കമ്മ്യൂണിസ്റ്റുകാരന് മാത്രമേ കഴിയൂ എന്ന് ബ്രിട്ടാസ് വീണ്ടും തെളിയിക്കുകയാണ്.

അന്ന് തന്റെ പാർട്ടി കൈക്കൊണ്ട തീരുമാനത്തിൽ ഒട്ടും തെറ്റിയില്ല എന്ന് മാത്രമല്ല; പാർലമെന്റിനകത്ത് മൂർച്ചയേറിയ വാക്കുകളാലും, പുറത്ത് വിട്ടുവീഴ്ചയില്ലാത്ത സമരവീര്യത്താലും ഫാസിസത്തെ വിറപ്പിക്കുന്ന ഒരു യഥാർത്ഥ ജനനായകനെയാണ് സി.പി.ഐ.എം ദൽഹിയിലേക്ക് അയച്ചതെന്ന് ഇന്ത്യയൊട്ടാകെ തിരിച്ചറിയുന്നു.

അടിച്ചമർത്തലുകൾക്കും വേട്ടയാടലുകൾക്കും മുന്നിൽ തളരാത്ത ഈ തെരുവ് പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ!

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.