PRAVASI

ജോബി ഊരാളിൽ 16-ാമത് കെ.സി.സി.എൻ.എ. കൺവൻഷൻ ചെയർപേഴ്സൺ

Blog Image

ടാമ്പാ, ഫ്ലോറിഡ : ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ , 2026 ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷൻ ചെയർപേഴ്സണായി ജോബി ഊരാളിലിനെ തിരഞ്ഞെടുത്തായി ആതിഥേയ യൂണിറ്റുകളിലൊന്നായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ (KCCCF - താമ്പ) എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ജയ്മോൾ മൂശാരിപ്പറമ്പിൽ അറിയിച്ചു.

KCCCF - താമ്പ യൂണിറ്റിലെ സജീവ മെംബറായ ജോബി ഊരാളിൽ കെ.സി.സി.എൻ.എ. യുടെ ടാമ്പാ റീജിണൽ വൈസ് പ്രസിഡന്റാണ് . താമ്പ യൂണിറ്റിൽ വിവിധ കമ്മറ്റീകളിൽ പ്രവർത്തിച്ചുറ്റുള്ള ജോബി തൻറെ സജീവ പങ്കാളിത്തം വഴി നിരവധി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കെ.സി.സി.എൻ.എ നാഷണൽ കൗൺസിലിൽ പല ടേമുകളിൽ ടാമ്പാ യൂണിറ്റിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ മലയാളീ സമൂഹത്തിലെ ഒരു നിറ സാന്നിധ്യമായാ ജോബി ഊരാളിൽ ഒരു പ്രമുഖ സംഘാടകൻ കൂടിയാണ്.

ഇത്രയും മഹത്തായ ഒരു ക്‌നാനായ കൺവെൻഷൻ ഏകോപിപ്പിക്കുന്നതിനുള്ള ജോബി ഊരാളിലിന്റെ കഴിവുകളിലും സംഘാടക വൈദഗ്ധ്യത്തിലും ഞങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഈ കൺവെൻഷന് നേതൃത്വം നൽകാനുള്ള ശരിയായ വ്യക്‌തി ജോബി ഊരാളിലാണ് , അദ്ദേഹത്തിന്റെ ലോജിസ്റ്റിക്കൽ കൈകാര്യം ചെയ്യലും പരിപാടിയുടെ സംഘാടന വൈവിധ്യവും ഭാവിയിലെ ക്‌നാനായ കൺവെൻഷനുകളുടെ ഒരു രൂപരേഖയായിരിക്കുമെന്ന് കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും KCCCF എക്സിക്യൂട്ടീവ് കമ്മിറ്റീയും ചൂണ്ടിക്കാട്ടി.KCCCF - താമ്പ യൂണിറ്റിനോടൊപ്പം 16-ാമത് കെ.സി.സി.എൻ.എ. നാഷണൽ കൺവെൻഷന് ആഥിതേയത്ത്വം വഹിക്കുന്നത് മയാമി (KCASF) യൂണിറ്റാണ്.

ജോബി ഊരാളിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.