വിഴുങ്ങാനെത്തുന്ന നിഴൽ
ഭയന്നൊരു വാക്ക്
മൗനത്തിനടിയിൽ
സ്വരമമർത്തി മുങ്ങിക്കിടന്നു.
ഉള്ളൊഴുക്കുകളെല്ലാം
നിഴലിന് മന:പാഠം!
പെറ്റുവീണതും
ഇരുപുറത്തിനപ്പുറം വളർന്ന
സോണറ്റുകളൊക്കെയും
അലക്കിപ്പിഴിഞ്ഞുവെച്ച
ഉടുപ്പുകളെടുത്തിട്ട്
പടികൾ കയറിയെങ്ങോ
ഓടിപ്പോയി - ഊർന്നിറ്റുന്ന
വെളിച്ചവുമായി!

ദിവ്യ മേനോൻ ഡാളസ്

