കോട്ടയം: ഗാനരചയിതാവും കവിയും മജീഷ്യനുമായ ജെയിംസ് ചെട്ടിയാത്തിൻ്റെ കവിതാ സമാഹരമായ " ആത്മസഖി " പുസ്തക പ്രകാശനം ആഗസ്റ്റ് 9 ന് 2 മണിക്ക് മുൻ ഡ ജി പി ശ്രീ. ഋഷിരാജ് സിംഗ് ഐ. പി. എസ് പ്രകാശനം ചെയ്യും. കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ അമേരിക്കൻ മലയാളി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കോരസൺ വർഗീസ് പുസ്തകം സ്വീകരിക്കും. കഥാകൃത്ത് ബി ഹരികുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ് , മുൻ ഫൊക്കാന പ്രസിഡൻ്റ് ജോർജി വർഗീസ് , ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർമാനും ദീപിക എക്സലൻസ് പുരസ്കാര ജേതാവുമായ ജിജി ഫിലിപ്പ് , എഴുത്തുകാരി സരോജ വർഗീസ് , ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്ബ് പ്രസിഡൻ്റ് വർഗീസ് ജേക്കബ്ബ് എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതം പറയും.
ജെയിംസ് ചെട്ടിയാത്ത് മറുമൊഴി നൽകും. പുസ്തത്തിൻ്റെ കവർ പേജ് പ്രകാശനം കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ കവി എൻ. എസ് സുമേഷ് കൃഷ്ണൻ അമേരിക്കൻ മലയാളി കവി സന്തോഷ് പാലായ്ക്കും, എഴുത്തുകാരൻ കോരസൺ വർഗീസിനും നൽകി പ്രകാശനം ചെയ്തിരുന്നു. മുഖം ബുക്സ് മലപ്പുറമാണ് പ്രസാധകർ.
എൺപതിലധികം കവിതകൾ ഉൾപ്പെടുത്തിയ ആത്മസഖി കവിതാ സമാഹാരം ജെയിംസ് ചെട്ടിയാത്തിൻ്റെ സാഹിത്യ ജീവിതത്തിൻ്റെ സാക്ഷ്യപത്രമാണ്. കേരളാ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച എല്ലാ കവിതകളും ഈ കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വ്യക്തിഗത അനുഭവത്തിൻ്റെ പ്രതിബിംബമാണ് ആത്മസഖിയിലെ കവിതകൾ എല്ലാം തന്നെ. കോട്ടയം കൂടല്ലൂർ സ്വദേശിയായ ജെയിംസ് ചെട്ടിയാത്ത് കാലിഫോർണിയിലാണ് താമസം




