PRAVASI

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; കെ എം ഷാജി വേങ്ങരയിൽ; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളിൽ 2 വനിതകൾ

Blog Image

കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ എം ഷാജി, വേങ്ങരയിൽ മത്സരിക്കും. ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽനിന്നും ദളിത് ലീഗ് നേതാവ്‌ ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും ജനവിധി തേടും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് 25 പേരുകളടങ്ങിയ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതിൽ തീരുമാനമായാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു
1.മഞ്ചേശ്വരം- എ കെ എം അഷ്‌റഫ്
2.കാസർഗോഡ്- കല്ലിട്ര മായിൻ ഹാജി
3.അഴീക്കോട്- കരീം ചേലേരി
4.കൂത്തുപറമ്പ്- ജയന്തി രാജൻ
5.കുറ്റ്യാടി- പാറയ്ക്കൽ അബ്ദുള്ള
6.പേരാമ്പ്ര- ഫാത്തിമ തഹ്‌ലിയ
7.കോഴിക്കോട് സൗത്ത്- ഫൈസൽ ബാബു
8.കുന്നമംഗലം- എം എ റസാഖ് മാസ്റ്റർ
9.കൊടുവള്ളി- പി കെ ഫിറോസ്
10.തിരുവമ്പാടി- സി കെ കാസിം
11.കൊണ്ടോട്ടി- ടി പി അഷ്‌റഫലി
12.ഏറനാട്- പി കെ ബഷീർ
13.മഞ്ചേരി- എം റഹ്‌മത്തുള്ള
14.പെരിന്തൽമണ്ണ- നജീബ് കാന്തപുരം
15.മങ്കട- മഞ്ഞളാംകുഴി അലി
16.മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
17.വേങ്ങര-കെ എം ഷാജി
18.വള്ളിക്കുന്ന്-ടി വി ഇബ്രാഹിം
19.തിരൂരങ്ങാടി- പി എം എ സമീർ
20.താനൂർ- പി കെ നവാസ്
21.തിരൂർ- കുറുക്കോളി മൊയ്തീൻ
22.കൊട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ
23.മണ്ണാർക്കാട്- എൻ ഷംസുദീൻ
24.ഗുരുവായൂർ- സി എച്ച് റഷീദ്
25.കളമശ്ശേരി- വി ഇ അബ്ദുൾ ഗഫൂർ
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.