നിങ്ങൾക്ക് ജോലിയിൽ പ്രമോഷൻ വേണോ , ശമ്പള വർദ്ധനവ് വേണോ , എങ്കിൽ രാവിലെ ജോലിയ്ക്ക് പോകുന്നതിന് മുമ്പ് ' മോണിങ് ഇന്റിമസി ' ശീലമാക്കൂ ! രാവിലത്തെ കോഫീയെക്കാൾ പ്രധാനം ആണ് മോണിങ് ഇന്റിമസി! ഇത് ഞാൻ ചുമ്മാ മനോരമയിലെയും വനിതയിലേയും സ്‌പെഷ്യൽ ലേഖകനു പഠിക്കുന്നതല്ല , അമേരിക്കൻസിന് ഇടയിൽ നടത്തിയ ഒരു സ്റ്റഡിയുടെ റിസൽട്ട് പബ്ലിഷ് ചെയ്തതിന്റെ ഇന്നത്തെ വാർത്ത പത്രത്തിലോ റ്റീവീലോ ഒക്കെ കാണാത്തവര് ഉണ്ടെങ്കിൽ അവർക്ക് ഒരു സഹായം ആയിക്കോട്ടെ എന്നോർത്തു .
വെൽ, സലിം കുമാർച്ചേട്ടന്റെ റ്റോണിൽ , ആസ് ഫാർ ആസ് സോ ഫാർ ആസ് പോസിബിൾ ഇറ്റ് ഈസ് , ജോലിയ്ക്ക് പോകുന്നതിന് മുമ്പ് അടുക്കളയിൽ ഒറ്റയ്ക്ക് പിള്ളേർക്കുള്ള ടിഫിൻ ബോക്‌സും തനിയ്ക്കും ഫർത്താവിനും ഉള്ള ലഞ്ചും ഒക്കെ കെട്ടിയൊരുക്കാൻ ഓടിനടക്കുന്ന ഫാര്യയെ നോക്കി " മോളൂസേ ഏട്ടന് പൂമുഖത്തേക്ക് ഒരു ബ്ലാക് റ്റീ ആൻഡ് എ മോണിങ് ഇന്റിമസിയേ !" എന്ന് വിളിച്ചു പറയുന്ന കാലിൽ കാലും കയറ്റി ഫോണും തോണ്ടിയിരിക്കുന്ന മ്മടെ ചില മലയാളിചേട്ടന്മാർക്ക് പ്രമോഷനും സാലറി ഹൈക്കും ഒക്കെ കിട്ടണോങ്കിൽ ഇനിയും കാലതാമസം എടുക്കും. ബൈ ദ ബൈ , സ്വന്തം ഭവാനിയുമായി ഒന്ന് സഹരിച്ചാൽ നിങ്ങളുടെ അടുക്കളകലവറ നിങ്ങൾക്ക് ഒരു മണിയറയാക്കാം , പിന്നെ രണ്ടാൾക്കും ജോലിയിൽ ഉത്സാഹം , ജോലി ചെയ്യാൻ ആത്മാർത്ഥത , സന്തോഷം , ജോബ് സാറ്റിസ്ഫാക്ഷൻ , കൂടെ മാനേജർ വിളിച്ചു കോംപ്ലിമെൻറ് ചെയ്യുന്നു, സാലറി കൂട്ടുന്നു , പ്രമോഷൻ തരുന്നു ! Appicable to WFH also!
ഇനി നിങ്ങളാണ് നിങ്ങടെ ജോലിയില് മുതലാളിയെങ്കിൽ നിങ്ങടെ പഞ്ചായത്തു പ്രസിഡന്റ് എങ്കിലും നിങ്ങളുടെ ഓഫീസില് വന്ന് ഒരു ഫലകം എങ്കിലും സമ്മാനിച്ചിട്ട് , നീ പൊന്നപ്പൻ അല്ലടാ ( or ടീ ) , തങ്കപ്പൻ ആണ് തങ്കപ്പൻ എന്ന് അനുമോദിക്കും , അമേരിക്കേല് ഒക്കെ സംഭവിച്ചതാണ് , ഏത് പഞ്ചായത്തിൽ ആണ് എന്ന് എനിക്ക് അറിയില്ല എന്നോട് ചോദിക്കരുത് !
പിന്നെ ഇതിന് ചുവട്ടിൽ വന്ന് ഈ മോണിങ് ഇന്റിമസി മോണിങ് ഇന്റിമസി എന്ന് പറഞ്ഞാൽ എന്താ, എന്ന് ചോദിക്കുന്നവരെ സ്പോട്ടിൽ ബ്ലോക്കുന്നതായിരിക്കും , എന്ന് ഈ ന്യുയോർക്കിൽ ഇങ്ങനെ മോണിങ് ഇന്റിമസിയൊക്കെ കൂടിയത് കൊണ്ട് നിന്ന് തിരിയാൻ സമയം ഇല്ലാതെ പ്രസവത്തോട് പ്രസവം നടക്കുന്ന ജോലി സ്ഥലത്തു നിന്ന് പോസ്റ്റ് വുമൺ !

നിഷ ജൂഡ് ന്യൂയോർക്ക്

