PRAVASI

ഇതിലും വല്യ 2025 ക്രിസ്മസ് കാഴ്ച എന്താണ്?

Blog Image

നാർസിസം ഇങ്ങനെ ഒക്കെയാണ് വർക്ക് ചെയ്യുന്നത്. എമ്പതി, നീതി, അനുഭാവം ഇത്തരം മൃദുല വികാരങ്ങളൊക്കെ പ്രൊഡ്യൂസ് ചെയ്യുന്ന അവയവമോ നെർവോ എന്ത് തന്നെയായാലും അതൊന്നും ആലുവാപ്പുഴയിലൂടെ, വെള്ളപ്പൊക്കത്തിൽ ഒരു കൊട്ടതേങ്ങക്കൊപ്പം ഒഴുകി വന്ന് പോലും, അവർക്കു കിട്ടൂല്ല.  തന്നെക്കാൾ ബുദ്ധിയും വിവേകവും വിവേചന ശക്തിയും ഉള്ളവരാണ് മറ്റുള്ളവർ എന്ന് അപഗ്രഥിക്കാനുള്ള കഴിവൊക്കെ ഉണ്ടാരുന്നേൽ അപൂർവങ്ങളിൽ അപൂർവമായ ഹീനകൃത്യം ചെയ്യാൻ ധൈര്യം കാണിക്കുമോ? പറയുന്നതിലും കാണിച്ചു കൂട്ടുന്നതിലും വിധിക്ക് ശേഷവും ഇത്തരം തരം താഴ്ന്ന PR വർക്ക് ചെയ്യുന്നതിലും ലവലേശം ഉളുപ്പ്??? ങേ ഹേ!  അതും 9 വർഷത്തോളം ജീവിതം ഇതുമായി ബന്ധപ്പെട്ടു കിടന്നതിനു ശേഷം "അനുകൂല" വിധി വന്നിട്ടും.
ജീവിതത്തിൽ ഇന്ന് വരെ തനിക്കെതിരായി പറയുന്നവരെയും, താനടിച്ചിടത്തു നിന്ന് എണീറ്റ്  നിൽക്കുന്നവരെയും ഒന്നും കണ്ടിട്ടില്ല ഇക്കൂട്ടർ. അഥവാ കയ്യിലിരിപ്പ് കൊണ്ട് അങ്ങനെ എണീറ്റ് നിൽക്കാൻ ആരെയും അനുവദിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ഉണ്ടായെന്നറിഞ്ഞാൽ പിന്നെ അവരെ മുച്ചൂട് മുടിക്കാതെ അടങ്ങാത്ത ആനപ്പക! അതെത്ര തരം താഴ്ന്നിട്ടായാലും, താൻ നശിച്ചാലും അവരുടെ നാശം കണ്ടാൽ മതിയെന്ന കൊടും ധാർഷ്ട്യം. ഒരു സാധാരണ മനുഷ്യനാണേൽ, ഇത്രേം കാലം ഇതിനു പിറകെ നടന്നു കായും കയ്യൂക്കും ചിലവാക്കി, ലോകം മുഴുവൻ വെറുപ്പ് സമ്പാദിച്ചു,  ഇനി എങ്ങനേലും കയ്ച്ചിലാക്കിയാൽ മതിയെന്നൊക്കെ ചിന്തിച്ചു പോവില്ലേ, പ്രത്യേകിച്ചും "അനുകൂല" വിധി വന്ന സാഹചര്യത്തിലെങ്കിലും? പക്ഷെ ഒരു narcissist നു  അങ്ങനെ ചിന്തിക്കാൻ പറ്റില്ല. ഒരു പ്രത്യേക തരം വയറിങ് ആണ്. ഇതൊക്കെ rare സ്പെസിമെൻ ആണ്. പഠന വിധേയമാക്കേണ്ടതാണ്. നമ്മൾ പറയുന്നതൊന്നും മനസ്സിലാക്കാനുള്ള സെൻസോ സെൻസിബിലിറ്റിയോ സെൻസിറ്റിവിറ്റിയോ ലവലേശം തൊട്ട് തീണ്ടിയിട്ടില്ല.
നാർസിസത്തിന്റെ കൂടെ വരുന്ന 3  deadly combos- Man, Money and Power. അതും കൂടെ ആയാൽ തീർന്നു. എന്നിട്ടും വേച്ചു വേച്ചു പിടിച്ചു നിൽക്കുന്ന ചില പെണ്ണുങ്ങൾ. കേരളം കണ്ട മഹാനടന്മാർ, സ്‌ക്രീനിൽ സ്ത്രീസംരക്ഷണത്തിനു വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാതെ പട നയിച്ച വില്ലാളി വീരന്മാർ മുട്ടിടിക്കുന്നിടത്താണ്, ഒരുവൾ അല്ലേൽ രണ്ടു പെണ്ണുങ്ങൾ ഒരു നാർസിസ്റ്റിന്റെ fragile ഈഗോക്കു മുകളിൽ കേറി നിന്ന് കാളിയനൃത്തം ചെയ്യുന്നത്, മുഖ്യ മന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്കു ക്ഷണിക്കപ്പെടുന്നത്. ആഹാ എന്തൊരു കാഴ്ച! ഇതിലും വല്യ 2025 ക്രിസ്മസ് കാഴ്ച എന്താണ്?
Merry Christmas!!
അവൾക്കൊപ്പം

ഫെമിജോസ് ,ബോസ്റ്റൺ 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.