ഇന്ത്യയിൽ ഇപ്പോൾ തെരഞ്ഞെടുപ്പിന്റെ കാലഘട്ടമാണ്. നമ്മൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോൾ അവർ ജനങ്ങൾക്ക് സ്വീകാര്യതയുള്ളവരായി , സദാചാര മൂല്യങ്ങൾക്കും, സാധാരണ ജനങ്ങൾക്കു വേണ്ടിയും നിലനിൽക്കുമെന്നുമാണ് പൊതുജനങ്ങളുടെ പ്രതീക്ഷ. ജനസേവനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി എം എൽ ഏയും, മന്ത്രിയും, അതിലും ഉപരി ഉന്നത പദവികൾ അലങ്കരിച്ചവർ നിരവധിയാണ്. അടുത്ത സമയത്ത് ഒരു ജനകീയ കൺവൻഷൻ പ്രാസംഗികൻ , പ്രസംഗത്തിൽ നിങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് ഭരണതലത്തിൽ വരണമെന്നാണ്ആവശ്യപെട്ടിരിക്കുന്നത്. വിളിയും ദർശനവും ഇല്ലാതെയുള്ള പ്രസംഗകരിലാണ് ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ ഉയർന്നു വരുന്നത്. ഇവിടെയാണ് ദൈവം നമ്മെ എന്തിനാണ് വിളിച്ചിരിക്കുന്നത് എന്നതിന് പ്രസക്തി ഉദിക്കുന്നത്.
അപ്പൊസ്തലനായ പൗലോസ് റോമയിലെ വിശുദ്ധന്മാർക്ക് ലേഖനം എഴുതുംമ്പോൾ , ഏതു മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴടങ്ങിയിരിപ്പിപ്പാനാണ് ആവശ്യപ്പെടുന്നത്. ദൈവത്താൽ അല്ലാതെ ഒരു അധികാരവും ഇല്ലല്ലോ; ഉള്ള അധികാരങ്ങേളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു ( റോമർ13: 1,2). അധികാരം ദൈവത്താൽ ആണ് ലഭ്യമാകുന്നത്. നമ്മെ ഭരിക്കുന്നവർ ദൈവീക അനുവാദത്തോടുകൂടിയാണ് ഭരണം നിർവഹിക്കുന്നത്. അതുപോലെ പെന്തക്കോസ് സമൂഹത്തിന് സഭ പരിപാലനത്തിന് ശുശ്രൂഷകരെ നൽകിയതും ദൈവമാകുന്നു. ആയതുകൊണ്ട് സഭാശുശ്രൂഷകർ ദൈവീക നിയോഗ പ്രകാരം ചെയ്യുന്ന എല്ലാ ശുശ്രൂഷകളും വിശ്വാസികൾ ചോദ്യം ചെയ്യാതെ അനുസരിക്കേണ്ടതുംമാകുന്നു.
യിസ്രായേൽ ജനത്തെ ഭരിക്കുവാൻ ദൈവം അവർക്ക് ന്യായാധിപന്മാരെയും രാജാക്കന്മരെയും നൽകിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അവരിൽ പ്രധാനപ്പെട്ട രണ്ട് ഭരണാധികാരികളായിരുന്നു ആയിരുന്നു ജോസേപ്പും ഡാനിയേലും. ഈ രണ്ടു് വ്യക്തിത്വങ്ങളും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഭക്തന്മാരായിരുന്നു. ജോസഫ് ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് തടവറയിൽ അടയ്ക്കപ്പെട്ടെങ്കിലും താൻ ദൈവമുൻപാകെ വിശ്വസ്തൻ ആകയാൽ അധികാര സ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെട്ടു . തടവറയിൽ ആയിരുന്നപ്പോഴും താൻ സഹ തടവുകാരുടെ മേൽനോട്ടക്കാരനായി രാജാവ് നിയമിച്ചു (ഉല്പത്തി 39 ൻ്റെ7-20). ജോസഫിനു ലഭിച്ച അപ്രതീക്ഷ പദവി ആയിരുന്നു ഇത്. പ്രത്യുത ജോസഫ് ചോദിച്ചു വാങ്ങിയ പദവിയല്ലായിരുന്നു ഇത്. ഇതുപോലെ ആയിരിക്കണം എല്ലാ പെന്തക്കോസ് ജനങ്ങളുടെയും മനോഭാവം.
വിശ്വാസികൾക്ക് എല്ലാം മാതൃകയായി ജീവിതം നയിച്ച മറ്റൊരു ദൈവഭക്തനായിരുന്നു ഡാനിയേൽ.ഡാനിയേൽ . എന്ന പേരിൻ്റെ അർത്ഥം ദൈവം ന്യായാധിപതി എന്നാകുന്നു. പ്രവാസ ജനതയ്ക്ക് എന്നും ഒരു മാതൃക നായകനാണ് ഡാനിയേൽ. ബിസി 606 ലാണ് ഡാനിയേൽ തൻ്റെ പ്രവാസ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ചെയ്യാത്ത തെറ്റിന് ശത്രുക്കൾ ഡാനിയേലിനെതിരെ കുറ്റമാരോപിച്ച് തുമുലം
രാജാവ് അവനെ സിംഹക്കുഴിയിൽ ഇടുവാൻ കല്പിച്ചു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഡാനിയലിനെ സിംഹക്കുഴിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ദൈവത്തിൻറെ അത്ഭുതകരം ചലിച്ചത് മൂലം രാജാവ് ദൈവത്തിൽ വിശ്വസിയ്ക്കുവാനും അതൊടൊപ്പം ഡാനിയേലിന് ഉന്നത പദവി ലഭിക്കുന്നതിനും ഇടവന്നു. അധികാരം ലഭ്യമാക്കുന്നതിനായി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. ഈ ലോകത്തിലെ സ്ഥാനങ്ങളും മാനങ്ങളും നശ്വരമാണ്.
നമ്മുടെ ലക്ഷ്യം എല്ലായിപ്പോഴും നിത്യതയായിരിക്കണം.


