PRAVASI

ഐപിസി ഹൂസ്റ്റൺ ഫെല്ലോഷിപ്പ് കൺവെൻഷൻ ഒക്ടോ.2 മുതൽ

Blog Image

ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെല്ലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 2, 3, 4 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൺ സഭാംഗണത്തിൽ (4660 S. Sam Houston Parkway East, Houston, Texas 77048) വെച്ചാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും വൈകുന്നേരം 6.30-നാണ് പ്രധാന യോഗങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 4.30-ന് സിസ്റ്റേഴ്സ് മീറ്റിംഗും നടക്കും.

ലോകപ്രശസ്ത ദൈവവചന പ്രാസംഗകനും ഗായകനും എഴുത്തുകാരനുമായ റവ. ഡോ.ടിം ഹിൽ, പാസ്റ്റർ ജി. അലക്‌സ്, പാസ്റ്റർ ജെയ്സൺ വർഗീസ്, സിസ്റ്റർ ലിനു സാംസൺ എന്നിവർ പ്രസംഗിക്കും.

വെസ്ലി രാജന്റെ നേതൃത്വത്തിൽ ഐപിസി ഫെല്ലോഷിപ്പ് ഗായകസംഘം സംഗീത ശുശ്രൂഷ നിർവഹിക്കും.

റവ.ഡോ. ഷാജി ഡാനിയേൽ (പ്രസിഡന്റ്), പാസ്റ്റർ തോമസ് ജോസഫ് (വൈസ് പ്രസിഡൻ്റ്), ജോസഫ് കുര്യൻ (സെക്രട്ടറി), ജെയ്‌സൺ ജോസഫ് (ട്രഷറർ), പാസ്റ്റർ സാം അലക്‌സ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ സെലിൻ ചാക്കോ (സിസ്റ്റേഴ്‌സ് കോർഡിനേറ്റർ), ബൈജു ജേക്കബ് ജോൺ (മീഡിയ), സി.ജി. ഡാനിയേൽ (ചാരിറ്റി കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഈ അനുഗ്രഹീത കൺവെൻഷനിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
713-586-9580, 281-827-

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.