PRAVASI

ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ - ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി

Blog Image

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള  ചാപ്റ്റർ  പെൻസിൽവാനിയ ഘടകം നടത്തുന്ന 78-ാമത്  ഇന്ത്യൻ  സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.  ഓഗസ്റ്റ് 16 ശനിയാഴ്ച   വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ   വച്ചാണ്  (9999 Gantry Rd, Philadelphia, PA 19115)  ആഘോഷ പരിപാടികൾ അരങ്ങേറുക..  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക്  പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും  അമേരിക്കൻ പൊളിറ്റിക്സ് പ്രെതിനിധികളും  പങ്കെടുക്കും.

കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019  മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും  കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ  തിരഞ്ഞെടുപ്പിൽ തൻ്റെ എതിരാളിയെ  40438 വോട്ടിന്  പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം  2024-ലാകട്ടെ  1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ്  വിജയം കൈവരിച്ചത്.പൊതുസംവാദങ്ങളിലും  ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും   മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ബഹുമാന്യനായ രാജ്മോഹൻ ഉണ്ണിത്താൻ.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കോമേഡിയനും കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിൻറ്റെ നേതൃത്വത്തിലാണ്  കലാപരിപാടികൾ അരങ്ങേറുക. ഗോഡ് ഫാദർ, റാംജി റാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും, ബഡായി ബംഗ്ലാവ്, പൊളിട്രിക്‌സ്  ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയും ശോഭിച്ചിട്ടുള്ള അദ്ദേഹം മികച്ച സ്റ്റാൻഡ് അപ്പ് കോമേഡിയനുമാണ്.

പ്രവാസി  ഇന്ത്യൻ  സമൂഹം  എന്ന നിലയിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആർ അംബേദ്‌കർ തുടങ്ങി   ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ  ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും  ത്യാഗത്തെ ഓർമ്മിക്കാനും ആഘോഷിക്കാനുമുള്ള  സമയമാണിതെന്നും   ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും  ഐ. ഒ. സി. കേരള  ചാപ്റ്റർ  പെൻസിൽവാനിയ ഘടകം  ഭാരവാഹികൾ അറിയിച്ചു.    അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക. പ്രവേശനം  തികച്ചും സൈജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709 . ചെയർമാൻ സാബു സ്കറിയ 267  980 7923  , ജനറൽ സെക്രട്ടറി- സുമോദ് റ്റി നെല്ലിക്കാല 267 322  8527 . ട്രെഷറർ- ഫിലിപ്പോസ് ചെറിയാൻ- 215 605 7310

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.