വികസന മുരടിപ്പിന് അവസാനം. പുതുയുഗ പിറവി.....പുതിയ സ്വപ്നങ്ങൾ.
തിരുവല്ല വളരെവേഗം വളരുന്ന പട്ടണം. എന്നാൽ നമ്മുക്ക് ടൗൺപ്ലാളിനിംഗ് ഇതുവരെ സാദ്ധ്യമായിട്ടില്ല..... ഇതിനായി സമഗ്ര മാസ്റ്റർ പ്ലാൻ....
1) തിരുവല്ലയുടെ വികസനക്കുതിപ്പിനു ഊർജ്ജം പകരേണ്ട പബ്ലിക് സ്റ്റേഡിയത്തിന് ശാപമോഷം നല്കുക
2) KSRTC കെട്ടിടവും അതിൻ്റെ പ്രവർത്തനവും സമ്പൂർണ്ണ പരാജയമാണ്. ഒരു U turn നടത്തി ജനങ്ങൾക്കും KSRTC യ്ക്കും പ്രയോജനമുള്ളതാക്കണം. ആവിശ്യമെങ്കിൽ KTDFC യുമായുള്ള കരാർ Review ചെയ്ത് പ്രായോഗിക മാക്കണം.
3) Pampa Sugar Factory, Traco Cables , പാമല Estate തുടങ്ങിയവയിൽ IT park ഉൾപടെയുള്ള പുതിയ സംരംഭങ്ങൾ ആരംഭിച്ച് അ ഭ്യസ്ഥവിദ്യർക്കും, Skilled workers സിനും, തൊഴിലാളികൾകും ജോലി സാധ്യതകൾ ഉണ്ടാക്കണം
4) പ്രമുഖ കമ്പിനികളുടെ റീട്ടെയിൽ ഷോപ്പുകളുടെ നീണ്ടനിര ഇവിടെകാണാം.ഷോപ്പിംഗ് സെൻ്ററുകളുണ്ട്. എന്നാൽ വില കുറവില്ല.40ൽ അധികം ഫ്ലാറ്റ് സമുച്ചയങ്ങൾ, 1000 ത്തിലധികം അപ്പാർട്ടുമെൻ്റുകൾ. പകുതിയും ഒഴിഞ്ഞു കിടക്കുന്നു. മാറ്റം വേണം
5) ആധുനിക കംഫോർട്ട് സ്റ്റേഷനുകൾനിർമ്മിക്കണം. മലമൂത്ര വിസർജ്ജനത്തിന് യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യമൊരുക്കണം.
കാവുംഭാഗം,തിരുമൂലപുരം,കറ്റോട്,മഞ്ഞാടി,കുറ്റപ്പുഴ, കിഴക്കൻ മുത്തൂർ, മുത്തൂർ എന്നി വിടങ്ങളിൽ നിർമ്മിക്കണം. അടിയന്തിരമായി മുനിസിപ്പൽ കോമ്പൗണ്ടിലും, സ്റ്റേഡിയത്തിലും നിർമ്മാണം നടത്തണം.
6) മുതിർന്ന പൗരന്മാർക്ക്
വിശ്രമിക്കാൻ, ഒന്നിരിക്കാൻപൊതുസ്ഥലമില്. പാർക്കില്ല, വിശ്രമസ്ഥലമില്ല.
ഒരു ജെറിയാട്രിക് സെൻ്റർ ആരംഭിക്കണം. (ഹാപ്പി ഹോം, ബ്ലസ്സ്ഡ് ഹോം മാതിരി)
അവർക്ക് ഭക്ഷണം എത്തിക്കാൻ ഒരു കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം.
7) നഗരസഭക്ക്, ആവശ്യത്തിലധികം ഭൂമിയുണ്ട്. പുതിയ സം രംഭങ്ങൾ വരണം, വലിയ പദ്ധതികൾ ആരംഭിക്കണം.
8) മാലിന്യ സംസ്ക്കരണത്തിന് ഒരു വലിയ പ്ലാൻ്റ്, (വേങ്ങരനിറവ്, ഏലത്തൂർ പോലെ) ,ആരംഭിക്കണം.
കാൽ നൂറ്റാണ്ടായി സ്റ്റേഡിയം എല്ലാമാലിന്യങ്ങളുടെയും dumping station ആയി തുടരുന്നത് നിർത്തണം.
9) തോടുകൾ. മണമലയാറിൻ്റെ ശാഖകളാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലം. കോട്ടതോട്, മുല്ലേലിതോട്, ചന്തതോട്, കുറ്റപ്പുഴ തോട് ഇവ വീതി കൂട്ടി വൃത്തിയാക്കി, നീരൊഴുക്ക് സൃഷ്ടിക്കണം.
10) റോഡുകൾ
മുനിസിപ്പൽ റോഡുകൾ
അറ്റകുറ്റപണിചെയ്ത് ഗതാഗതയോഗ്യമാക്കണം. കോൺഗ്രീറ്റ് റോഡുകൾ ആവശ്യമുള്ള ഇടങ്ങളിൽ പണിയുക. ടാർ റോഡുകൾ കൂടുതലായി പണിയണം.
ഊരാളുങ്കൽ മാതിരി, ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് രൂപം നൽകണം.
11)പാലിയേക്കര-കാട്ടൂക്കര... സാൽവേഷൻ ആർമി
റോഡ് വീതികൂട്ടണം. കാട്ടൂക്കര ആൽത്തറയിൽ നിന്നും പെരുന്തുരുത്തി M C Road ലേക്ക് വികസിപ്പിക്കണം
12) റോഡ് ഗതാഗതത്തിൽ തിരുവല്ല ഒരു പ്രധാന ജംഗ്ഷനായി മാറണം.
ആലപ്പുഴ, അമ്പലപ്പുഴ, തിരുവല്ല റോഡ്
തിരുവല്ല-മാവേലിക്കര റോഡ്
തിരുവല്ല, കടപ്ര നിരണം, ഹരിപ്പാട് റോഡ്, പൂർത്തിയാക്കണം.
തിരുവല്ല മല്ലപ്പള്ളി ചേലകൊമ്പ് റോഡ് നവീകരിച്ച്
അത്, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കുമളി വരെ നീട്ടണം.
തിരുവല്ല-കുമളി 114 കി. മി.. 3 മണിക്കൂർ സമയം മതി.
തിരുവല്ല പത്തനംതിട്ട കുമ്പഴ പുനലൂർവഴി തൂത്തുക്കുടി റോഡ്
തിരുവല്ല തൂത്തുക്കുടി
230 കി. മി.. 6 മണിക്കൂർ മതിയാവും.
റോഡു ഗതാഗതത്തിൽ തിരുവല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ സെൻട്രൽ ജംഗ്ഷൻ ആയി 2050ൽ മാറണം.
13) റിംഗ് റോഡ്
തിരുമൂലപുരം CMSHS ജംഗ്ഷൻ..ചീക്കുളത്തിപടി... ചെമ്പോലിമുക്ക്..RDO
ആഫീസ്... ചന്തതോട്... മുത്തൂർ... മാർത്തോമ്മ കോളജ്... പുതുചിറ... ജോസീസ് ജംഗ്ഷൻ... മഞ്ഞാടി റയിൽവേക്രോസ്... M. C. റോഡ്, CMS HS
14) എലിവേറ്റഡ് ഹൈവേ
തിരുവല്ല ഹെഡ് പോസ്റ്റ് ആഫീസ് ജംഗ്ഷനിൽ നിന്ന് രാമൻചിറ വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണം
മുത്തൂർ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മിക്കണം
പ്രൈവറ്റ് ബസ്സ്റ്റാൻഡ് ymca ക്ക് സമീപം നിർമ്മിച്ച് she lodgeന് ശാപമോക്ഷം നൽകുക.
15) ഒരു സർക്കുലർ ബസ്സ് സർവ്വീസ്,ആശുപത്രികൾ,ബസ്സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻബന്ധപ്പെടുത്തി ആരംഭിക്കണം.
16) റെയിൽവേയോട് ചേർന്ന്
10 ഏക്കർ വികസനത്തിനു സ്ഥലമുള്ള ഒരു സ്റ്റേഷനും കേരളത്തിലെങ്ങും കാണില്ല. 6000 യാത്രക്കാർ ദിവസേന തിരുവല്ലയിൽ റെയിൽവേ യാത്ര നടത്തുന്നു. മഞ്ഞാടി തിരുവല്ല റെയിൽവേ റോഡ്, 4-മത്തെ പ്ലാറ്റ്ഫോമിൽ ഗേറ്റിട്ട് പൂട്ടിയത്, തുറക്കണം. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വികസിപ്പിക്കണം. സ്റ്റേഷൻ, ജീവനക്കാർ, ഓട്ടോ റിക്ഷക്കാർ, പാർക്കിംഗ് കോൺട്രാക്റ്റർ ഇവർ യാത്രാ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കണം.
ജില്ലയിലെ ഏകസ്റ്റേഷനിൽ വന്ദേഭാരത് അടക്കമു ള്ള
എല്ലാട്രയിനുകളും നിർത്തണം. ട്രയിൻ നിർത്താതെ, പാർക്കിംഗിന് വേണ്ടി റെയിൽവേ സ്ഥലംഅനാവശ്യമായിമാറ്റി ഇട്ടിരിക്കുന്നു. പൂർണ്ണ മേൽക്കുര നിർമ്മിക്കണം. തുരുമ്പിച്ച കസേരകൾ മാറ്റി പുതിയവ ഇടുക. ഇരിക്കാൻ ബഞ്ചുകൾ വേണം. ഒരു നല്ല കാൻൻ്റീൻ വേണം.
പബ്ലിക് അമിനിറ്റീസ് സ്റ്റേഷനിൽ ഉണ്ടാവണം. പ്രീ പെയിഡ് ഓട്ടോ സർവ്വീസ് ആരംഭിക്കണം. ശബരിമല അടക്കമുള്ള തീർത്ഥാടകർക്ക് , ഒരു ഇടതാവളം സ്റ്റേഷനിൽ
ജില്ലാടൂറിസം പ്രോമോഷൻ കൗൺസിലിൻ്റെ സഹകരണത്തോടെ ആരംഭിക്കണം.
ഇൻഫർമേഷൻ സെൻ്റർ വേണം. പാഴ്സൽ സർവ്വീസ് പുനരാരംഭിക്കണം. ആർപിഫ് യൂണിറ്റ്
ആരംഭിക്കണം. RMS നിലനിർത്തണം. തീപ്പനിമുതൽ 4-മത്തെ പ്ലാറ്റ്ഫോം വരെയുള്ള റോഡ് അറ്റകുറ്റപണി നടത്തി അത് കുറ്റപ്പുഴ പാലം വരെ എത്തിക്കണം. മല്ലപ്പള്ളി റോഡിലെത്താനാവും(പാരലൽ)250 കുടുംബങ്ങളുടെ ഏക ഗതാഗത മാർഗ്ഗമാണ്.
പഴയ സ്റ്റേഷൻ റോഡ് വീതികൂട്ടി ബസ്സുകൾ സ്റ്റേഷൻവഴി
ചെങ്ങന്നൂർ മാതിരി തിരിച്ചുവിടണം.
17) തിരുവല്ല
ജനസംഖ്യ 53000,
27.5 ച. കി. മീ. വിസ്ത്രീർണ്ണം. 2250ൽ ഒരുകോർപ്പറേഷൻ ആകണം. അതിനാവശ്യമായ പശ്ചാത്തല സൗകര്യം നഗരസഭ ഒരുക്കണം.
18) GCDA കൊച്ചി, TRADA, തിരുവനന്തപുര,
മാതിരി തിരുവല്ല ഡവലപ്പ്മെൻ്റ് അതോരിറ്റി രൂപീകരിച്ച് ആധുനിക തിരുവല്ലയുടെ വികസനം സാദ്ധ്യമാക്കണം.തിരുവല്ലക്കാരുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം..
അതിനായി പൊതുജനാഭിപ്രായത്തോടെ,നമ്മുക്ക് ഒരു മാറ്റത്തിന് കൈകോർക്കാം.....
ഈ വട്ടം UDF ....ഇനി, വർഗീസ് മാമ്മൻ ..

.jpg)

