ചിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഓര്‍ജിന്‍റെ(AAEIO) നാലാമത് ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്‍റ് ജൂണ്‍ 7-ാം തീയതി ബെന്‍സെന്‍വില്ലിലുള്ള വൈറ്റ് പൈന്‍സ് ഗോള്‍ഫ് കോഴ്സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. അതിനു ശേഷമുള്ള ഡിന്നര്‍ 6 മണിക്ക് ഫ്രാങ്ക്ലിന്‍ പാര്‍ക്കിലുള്ള മഹാരാജ ഇന്ത്യന്‍ റെസ്റ്റോറന്‍റ് ആന്‍ഡ് ബാങ്ക്വറ്റില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഏവരേയും ഈ ഇവന്‍റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ ഇവന്‍റിന് നേതൃത്വം കൊടുക്കുന്നത് AAEIO പ്രസിഡണ്ടും GE ഗ്ലോബല്‍ ഡയറക്ടറും US Techtronics-ൻ്റെ പ്രസിഡണ്ടുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്,Pan Oceanic കമ്പനിയുടെ സിഇഒ ഗുല്‍സാര്‍ സിംഗ്, PMA Friction Products-ൻ്റെ ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ എന്നിവരാണ്.
ഈ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്‍റില്‍ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ സാധുക്കളായ എന്‍ജിനീയറിങ് സ്റ്റുഡന്‍റ്സിനെ സഹായിക്കുന്നതിനാണ്. ആറു മണിക്കു തുടങ്ങുന്ന ഡിന്നറില്‍ വിവിധ കലാപരിപാടികളും ഗാനമേളയും ടൂര്‍ണമെന്‍റ് വിന്നേഴ്സിനുള്ള കാഷ് പ്രൈസുകളും വിതരണം ചെയ്യും. ഈ ഗോള്‍ഫ് ടൂര്‍ണമെന്‍റിന് നേതൃത്വം നല്കുന്ന മറ്റ് AAEIO ഭാരവാഹികള്‍ നാഗ് ജയ്സവാള്‍, സുബ്ബു അയ്യര്‍, നിതിന്‍ മഹേശ്വരി, രാജീന്ദര്‍ സിംഗ്, മിതുള്‍ പട്ടേല്‍, ബുപേന്ദിര്‍ സിംഗ്, വീരേന്ദര്‍ കുമാര്‍ എന്നിവരാണ്. ഗോള്‍ഫ് ടൂര്‍ണമെന്‍റിലോ ഡിന്നറിലോ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് WWW.AAEIOUSA.ORG ̨ൽ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 947 648 3300-ലോ 708 774 2999-ലോ വിളിക്കാവുന്നതാണ്.


