PRAVASI

യുദ്ധം കടുക്കും, ഇറാനിലെ ഇന്ത്യക്കാർ പലായനം തുടങ്ങി; 100 പേർ ഉടൻ അർമേനിയയിലേക്ക് കടക്കും

Blog Image

ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ അടിയന്തര നടപടികൾ തുടങ്ങി. ആദ്യഘട്ടമായി 100 പേരെ ഇന്ന് രാത്രി കൊണ്ട് അർമേനിയയിലേക്ക് കടത്തും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു.

പ്രധാന നഗരങ്ങളിൽ ഇസ്രായേൽ മിസൈലാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ കരമാർഗം അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും, വിവരങ്ങൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ നോക്കാനും ജൂൺ 15ന് ഇറാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഇറാനിലെ വിദ്യാർത്ഥികളുമായി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.