ചിക്കാഗോ : വടക്കേ അമേരിക്കയിലെ പ്രവാസി സംഘടനകളിൽ ഏറെ ശ്രദ്ധേയമായ ഇല്ലിനോയി മലയാളി അസോസിയേഷൻ ഈ വരുന്ന ഡിസംബർ 13 ന് നൈൽസിലെ മാജിക് പെപ്പർ റെസ്റ്റോറൻ്റിൽ (8502 W Golf Rd, Niles, IL 60714)
വച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. വൈകിട്ട്. 7:30നാണ് ആഘോഷരാവിന് തുടക്കം കുറിയ്ക്കുന്നത്. വിഭവസമൃദ്ധമായ ഡിന്നറിനോടൊപ്പം തുടർനാളുകളിലെ കർമപരിപാടികൾ ആസൂത്രണം ചെയ്യാനും ഈ അവസരം ഉപയോഗിക്കുമെന്ന്
പ്രസിഡണ്ട് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി അറിയിച്ചു. സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ IMA കുടുംബാംഗങ്ങളേയും ഈ ആഘോഷവേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എക്സിക്യുട്ടീവ് അംഗങ്ങൾ അറിയിച്ചു.


