ചിക്കാഗോ: ഇല്ലിനോയ് മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഗാന്ധിജയന്തി ആചരണവും നടത്തുന്നു. മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായദേവാലയ ഹാളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ നാലിന് വൈകിട്ട് 6:30നായിരിക്കും ഈപരിപാടികൾ നടക്കുന്നത്. ഐ.എം.എ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും ഈ കുടുംബസംഗമത്തിലും ഗാന്ധിജയന്തി ആചരണത്തിലും പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി IMA എക്സിക്യുട്ടീവിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ജോയ് പീറ്റേഴ്സ് അറിയിച്ചു.


