PRAVASI

ഐ കെ സി സി ഓഫ് ഗ്രേറ്റർ ന്യൂ യോർക്ക്‌ സുവർണ ജൂബിലി ആഘോഷിച്ചു

Blog Image

ന്യൂ യോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ന്യൂ യോർക്ക് (IKCC) തന്റെ അൻപതാം വാർഷികമായ സുവർണ ജൂബിലി ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച റോക്കലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആഘോഷിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള KCCNA മുൻ പ്രസിഡന്റുമാർ, IKCC മുൻ പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, നിലവിലെ KCCNA ഭാരവാഹികൾ, മുഖ്യാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, മുൻ ഭാരവാഹികൾക്ക് ആദരവുകൾ എന്നിവയോടെ ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. കഴിഞ്ഞ 50 വർഷങ്ങളിലായി സേവനം ചെയ്ത എല്ലാ IKCC പ്രസിഡന്റുമാരെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും KCCNA പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു. പരിപാടികൾക്ക് IKCC പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ നേതൃത്വം നൽകി.

മെഗാ ഷോ, മെഗാ മാർഗംകളി, മെഗാ ചെണ്ടമേളം, വിമൻസ് ഫോറം, ഗോൾഡൻ ക്ലബ്, KCYL, കിഡ്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ വർണാഭമായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മേയർ റോബിൻ ഇലക്കാട്ട്, അഭിവന്ദ്യ തിരുമേനി അയൂബ് സിൽവാനോസ്, ടൗൺ സൂപ്പർവൈസർ ഹവാർഡ് ഫിലിപ്സ്, UN കൗൺസിലർ എൽദോസ് പുന്നൂസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

മെസപ്പൊട്ടോമിയയിലെ ക്നായി പട്ടണത്തിൽ നിന്ന് ക്നായി തോമയുടെ നേതൃത്വത്തിൽ കേരളത്തിലെ കൊടുങ്ങല്ലൂരിലേക്ക് നടത്തിയ പ്രേഷിത കുടിയേറ്റത്തിന്റെ പാരമ്പര്യം പിന്തുടരുന്ന ആഗോള ക്നാനായ സമൂഹത്തിന്റെ അഭിമാനചിഹ്നമായ KCCNA രൂപംകൊണ്ട ന്യൂയോർക്കിൽ, നോർത്ത് അമേരിക്കയിലെ ആദ്യത്തെ ക്നാനായ സംഘടനയായ IKCC തന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നത് വലിയ അഭിമാന നിമിഷമാണെന്ന് IKCC പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ പ്രസ്താവിച്ചു.

ഈ സുവർണ ജൂബിലി ആഘോഷം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും IKCC എക്സിക്യൂട്ടീവ്സ് നന്ദി രേഖപ്പെടുത്തി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.