PRAVASI

ഈ ടിപ്സ് അറിഞ്ഞാൽ ആർക്കും നിങ്ങളെ തോൽപ്പിക്കാൻ ആവില്ല

Blog Image

 കേരളത്തിൽ മധ്യവേനലവധിക്കാലമാണല്ലോ . എന്റെ കുട്ടികാലത്തെ സമ്മർ വാക്കേഷനിലെ ഒരു സംഭവം ഓർമ്മയിൽ തെളിയുന്നു.നാട്ടിൻപുറങ്ങളിൽ കമ്പ്യൂട്ടർ ക്ലാസ്സുകളൊക്കെ തുടങ്ങിയ കാലമാണ് .ഞാനും കൂട്ടുകാരും അതിൽ ഒന്ന് പയറ്റിനോക്കാം എന്ന് വിചാരിച്ചു ക്‌ളാസിൽ പോയി തുടങ്ങി . കമ്പ്യൂട്ടർ ഒന്നാക്കാനും ടേൺ ഓഫ് ചെയ്യാനുമെല്ലാം പഠിപ്പിച്ചു.ഒരു ദിവസം ഇത് ഓഫ് അക്കാനറിയാതെ പുറകിലുള്ള കേബിൾ വലിച്ചൂരി ഒരു കൂട്ടുകാരൻ ഇറങ്ങിപ്പോയി. പിറ്റെദിനം സാർ അവനെ പൊക്കി.കുറെ വഴക്കും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു സാർ അവനെ ഒന്ന് കളിയാക്കാൻ ചോദിച്ചു,ഡാ ഇതിലെ സോഫ്ട്‍വെയർ കാണുന്നില്ലല്ലോ?നീ അത് ബാഗിലിട്ട് കൊണ്ടുപോയോ?അവൻ കരഞ്ഞു പറഞ്ഞു സാർ ഞാൻ ഇത് എടുത്തില്ല.സത്യമായും എടുത്തില്ല.ഹാർഡ്‌വെയർ ,സോഫ്ട്‍വെയർ എന്താണ് പോലും അറിയാത്ത അവനെ എല്ലാവരും കളിയാക്കി.അവനെ എല്ലാവരും സോഫ്ട്‍വെയർ വേണു എന്ന് കളിയാക്കി വിളിക്കാൻ തുടങ്ങി .പിന്നെ അവൻ ക്ലാസ്സിൽ വന്നതേയില്ല.കാലത്തിന്റെ കാവ്യനീതി എന്താന്ന് പറയട്ടെ?അവൻ ഇന്ന് വിദേശത്തു അറക്ക ശമ്പളം മേടിക്കുന്ന വലിയ IT ഉദ്യോഗസ്ഥനാണ്.കുഞ്ഞുനാളിലുണ്ടായ പരാജയവും കളിയാക്കലുകളും അവൻ അവന്റെ ഉപബോധ മനസിലേക്ക് കടത്തിവിട്ടില്ല എന്നതാണ് സത്യം .അപ്പോൾ എന്താണ് ഉപബോധ മനസിന്റെ ശക്തി?

        മനുഷ്യ മനസിനെ പ്രധാനമായും മൂന്നായി നാം തിരിക്കാറുണ്ട്. ബോധമനസ്സ് .ഉപബോധമനസ്സ് ,അപബോധ മനസ്സ് . ബോധമനസിലെ ചിന്തകൾ ആണ് നമ്മെ നിയത്രിക്കുന്നത് എന്നായിരുന്നു നാം വിചാരിച്ചിരുന്നത് എന്നാൽ നിന്റെ ഉപബോധമനസ്സ് നീ വിശ്വസിക്കുന്നതെല്ലാം യാഥാർഥ്യമാക്കും.നിന്റെ ജീവിതം വിജയിക്കണമെങ്കിൽ ആദ്യം നിന്റെ ഉള്ളിലെ ചിന്തകളെ പാകപ്പെടുത്തണം. പഠനങ്ങൾ പറയുന്നത് ,നീ ആവർത്തിച്ച് ചിന്തിക്കുന്നതും പറയുന്നതും നിന്റെ ഉപബോധത്തിൽ നിറയും അത് നിന്റെ സ്വഭാവമായി മാറും എന്നാണ്.

        എപ്രകാരമാണ് ഇത് പ്രവർത്തിക്കുന്നത് ?നമ്മുക്കുണ്ടാകുന്ന ചിന്തകളെ(Thoughts) നാം വിശ്വാസത്തിൽ (Beliefs)എടുക്കുകയും അത് യാഥാർഥ്യമാകുമെന്നു ആവർത്തിച്ച് ആവർത്തിച്ച് (Repetitions)ഉറപ്പിക്കുകയൂം അത് ഇതിനോടകം യാഥാർഥ്യമായി എന്ന് ഭാവനയിൽ കാണുകയും വേണം (Imagination ). അത് നീ നേടിയെടുക്കുമ്പോൾ നിനക്കുണ്ടാകുന്ന അനുഭൂതികളെ(Emotions)  അനിഭവിക്കുന്നതായി മനസ്സിൽ സങ്കല്പിക്കുകയും വേണം . അപ്പോൾ നീ ചിന്തിച്ചത് നീ ജീവിതത്തിൽ നേടിയെടുത്തിരിക്കും .

        എല്ലാര്ക്കും ഇത് നടക്കുന്ന കാര്യമാണോ? ഈ ചിന്ത വന്നവരായിരിക്കും ഇപ്പോൾ നമ്മിൽ അധികവും . എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നുകൂടി പറയാം .നമ്മുടെ ഉപബോധമനസിനു സത്യമോ അസത്യമോ തിരിച്ചറിയാൻ ആവില്ല. നീ മനസ്സിൽ പറയുന്നതും വിശ്വസിക്കുന്നത് അത് അതേപടി സ്വീകരിക്കും .അതുകൊണ്ടാണ് നെഗറ്റീവ് ചിന്തകള്ക്കും ഇതുപോലെ ശക്തിയുണ്ടന്നു പഴമക്കാർ പറയുന്നത്.ചന്ദനം ചാരിയാൽ ചന്ദനം മണക്കും.ചാണകമായാലോ?നിന്റെ ചിന്തയാണ് നിന്നെ വിജയിയെ പരാജിതനോ ആക്കുന്നത്. സഹിച്ചര്യങ്ങൾക് ഇതിൽ ഒട്ടും പ്രസക്തിയില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത് .


        അനുദിന ജീവിതത്തിൽ ഇത് എപ്രകാരം പ്രയോഗിക്കണം ?
1-Affirmations : പോസിറ്റീവ് ആയ വാക്കുകൾ, ചിന്തകൾ ഇപ്പോഴും നമ്മിൽ കൂടുതലായി ഉണ്ടാക്കണം.
2-Creative Visualization : ഞാൻ വിജയിച്ചതായി മനസ്സിൽ ഭാവന കണ്ടു തുടങ്ങുക 3-Sleep Techniques : ഉറങ്ങുന്നതിനു തൊട്ടു മുൻപും ഉറങ്ങിയെണീട്ടിട്ടും സ്വപ്നങ്ങൾ,ആഗ്രഹങ്ങൾ,ലക്ഷ്യങ്ങൾ ഇവയെ ഓർമ്മിച്ചെടുക്കുക 4-Prayer & Mediatation : ജീവിതത്തിൽ ശാന്തതയും സമാധാനവും ആഗ്രഹിക്കുക 5-Mental Diet : നെഗറ്റീവ് ചിന്തകൾക്കും ,ഗോസിപ്പുകസ്ലക്കും തല്ക്കാലം നോ പറയുക.

ഞാൻ കുറെ നോക്കിയതാ ഇതൊക്കെ ,എന്നിട്ടെന്താകാനാ ??? ഈ ചിന്തകൾ ഇപ്പോൾ വരുന്നവർക്ക് മാത്രം ഒരു സൂത്രവാക്യം കൂടി പറയാം

1-NO DOUBT :  പക്ഷെ പക്ഷെ എന്ന വാക്കു പോലും മറക്കണം കെട്ടോ 2-NO FEAR : ഒന്ന് കൂടി പരിശ്രമിച്ചു നോക്കാമെന്നേ , പരാജയ ഭീതി വേണ്ടാട്ടോ 3-NO NEGATIVE Self Talk : നെഗറ്റീവ് സെല്ഫ് ടോക്ക് പോലും ഒഴിവാക്കണംട്ടോ 4-NO MEMORY : പഴയ പരാജയങ്ങളുടെ ഓർമ്മ പോലും അങ്ങ് കളഞ്ഞേക്കണം

ജീവിതത്തിൽ വിജയിച്ചവരെല്ലാം പരാജയത്തെ ഭയപെടാത്തവരും അതിൽ നിന്നും പഠിച്ചവരും ആണ് എന്നകാര്യം മറക്കല്ലേ .കപ്പൽ ഉണ്ടാക്കിട്ടിരിക്കുന്നത് കരയിൽ കെട്ടിയിടാനല്ലല്ലോ . വിജയാശംസകൾ !

ഫാ.റ്റിനേഷ്‌ കുര്യൻ പിണർകയിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.