PRAVASI

ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു

Blog Image

ഹൂസ്റ്റൺ:ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ ജനറൽ ബോഡി തിരഞ്ഞെടുത്തു. ഹ്യൂസ്റ്റനിലും പരിസരങ്ങളിലും ഉള്ള; ഉപദേശ ഏക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഈ സംഘടന. കഴിഞ്ഞ 30 വർഷമായി അനുഗ്രഹമായി ഇത് പ്രവർത്തിക്കുന്നു.

പൊതു മീറ്റിംഗുകൾ; ഫാമിലി സെമിനാറുകൾ; വിവിധ ഭാഷകളിലുള്ള ആരാധനകളും പൊതുമീറ്റിംഗുകളും, വിശിഷ്യ ഹിന്ദിയിലുള്ള മീറ്റിംഗുകൾ, പാസ്റ്റർമാർക്കും ലീഡേഴ്സിനും വേണ്ടിയുള്ള ഏകദിന സെമിനാറുകൾ, വാർഷിക കൺവെൻഷനും പൊതുആരാധനയും, മാസന്തോറുമുള്ള പ്രാർത്ഥന മീറ്റിംഗുകൾ നടത്തുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ബൈജു തോമസ്, മാറനാഥ ഫുള്‍ഗോസ്പ്പല്‍ സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ഗായകനും പ്രസംഗകനുമാണ്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത പാസ്റ്റർ ജോൺ സൈമൺ ക്രിസ്റ്റ്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റന്റെ സജീവ അംഗവും സഹ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അജി ഇടിക്കുള 2027ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ നാഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ട്രഷറർ ജോൺ മാത്യു പുനലൂർ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവരുന്നു.

മീഡിയ കോർഡിനേറ്ററായി ജോയ് തുമ്പമണ്‍; ചാരിറ്റി കോർഡിനേറ്ററായി വിനോദ് ഈപ്പൻ; വർ‍ഷിപ്പ് കോർഡിനേറ്ററായി സ്റ്റീഫൻ സാമുവൽ; ഹിന്ദി വർ‍ഷിപ്പ് കോർഡിനേറ്ററായി ഡാനിയേൽ എബ്രഹാം; പ്രയർ കോർഡിനേറ്ററായി പാസ്റ്റർ ജോൺ ഐസക്കും പ്രവർത്തിക്കുന്നു.

സഹോദരിമാരുടെ പ്രവർത്തനങ്ങളും യുവജനങ്ങളുടെ പ്രവർത്തനങ്ങളും നടക്കുന്നു. അമേരിക്കയിലും ഇന്ത്യയിലും ഉള്ള അനേകരുടെ കണ്ണീർ ഒപ്പാൻ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ സംഘടന വർഷമായി നടത്തിവരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.