PRAVASI

ഹ്യൂസ്റ്റൺ കെ സി എസിന്റെ ഓണാഘോഷ പരിപാടി അത്യുജ്വലമായി നടത്തപ്പെട്ടു

Blog Image

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ സൊസൈറ്റി (KCS) സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച ഓണം ആഘോഷിച്ചു. 600-ലധികം കുടുംബങ്ങളും 1500-ലധികം അംഗങ്ങളും പങ്കെടുത്ത ഈ ആഘോഷം ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും വലിയ ഉദാഹരണമായി മാറി.

രാവിലെ 9 മണി മുതൽ വിവിധ ഫൊറോനകൾ തമ്മിലുള്ള വർണോജലമായ അത്തപ്പൂക്കളം നടത്തപ്പെട്ടു . ജിപ്സൺ ഇടയഞ്ചലിൽ, എബിൻ നരയമ്പലം, അഖില കണ്ഠോത്ത്, മറിയ വെട്ടികാനാൽ എന്നിവർ വിവിധ ഫൊറോനകൾക്ക് നേതൃത്വം നൽകി.
നീമ വാഴപ്പള്ളിൽ (ഉഴവൂർ), ജോസഫ് കണ്ണശ്ശേരി (ചുമ്കോം-കൈപ്പുഴ), അരുൺ കണിയാലിൽ (കിടങ്ങൂർ-കടുത്തുരുത്തി), ജിം കണ്ടാരപ്പള്ളിൽ (കോട്ടയം-മലബാർ) എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫൊറോന തലത്തിലുള്ള സാംസ്കാരിക മത്സരത്തിൽ കോട്ടയം മലബാർ ഫൊറോന ഒന്നാം സമ്മാനം കാര്യമാക്കി . ഫൊറോനകൾ തമ്മിലുള്ള മത്സരത്തിൽ 100-ലധികം കലാകാരന്മാർ പങ്കെടുത്തു.

കേരള തനിമ വിളിച്ചോതിയ വിവിധ കലാരൂപങ്ങളും ,താലപ്പൊലിയും ചെണ്ട വാദ്യ മേളത്തോട് കൂടി മഹാബലിയെ ആനയിച്ചുകൊണ്ടുള്ള അത്തച്ഛമായ ഘോഷയാത്ര ഓണാഘോഷത്തിന് പകിട്ടേറി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ജോംസ് മാത്യു കിഴക്കേ കാട്ടിൽ സ്വാഗതം പറയുകയും, ശ്രീമതി സിന്ദു മേനോൻ (CIO, ഹാരിസ് കൗണ്ടി), മനോജ് പൂപ്പാറയിൽ (ക്യാപ്റ്റൻ,ഫോർഡ് ബെൻഡ് കൗണ്ടിംഗ് ), റോബിൻ എലക്കാട്ട് (മിസ്സോറി സിറ്റി മേയർ) എന്നിവർ ഓണസന്ദേശം നൽകുകയും ചെയ്തു.
വിശിഷ്ടാതിഥിയായി പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎയുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു . ക്നാനായക്കാരുടെ ഒത്തൊരുമയും ഐക്യവും ലോകത്തുള്ള എല്ലാവർക്കും ഒരു മാതൃകയാണെന്നും ഓണ സന്ദേശത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. 
.
150-ലധികം വോളന്റിയർമാരും യുവാക്കളും ചേർന്ന് 1500-ലധികം അംഗങ്ങൾക്കും അതിഥികൾക്കും യഥേഷ്ടം 23 കൂട്ടം കൊണ്ടുള്ള ഓണസദ്യ വിളമ്പി. അജു കളപുരയ്കൾ ,ജോബി കാവുതറ, ബിൻസൺ കിഴക്കേപുരം, വിജയൻ നെടുംചേരിൽ, ജിമ്മി ചക്കരിയംതടത്തിൽ, വുമൺസ് ഫോറം  എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം മികച്ച രീതിയിൽ നടന്നു. ഫ്യൂസ്റ്റൻ KCS അംഗമായ സുനിൽ പടിഞ്ഞാറേവാരിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ള മസാല ഹട്ട് ഇന്ത്യൻ റെസ്റ്റോറന്റ് ആണ് രുചികരമായ ഓണസദ്യ ഒരുക്കിയത്.

പ്രോഗ്രാം വിജയകരമായി നടത്താൻ പ്രസിഡന്റ് തോമസ് വിക്ടർ, വൈസ് പ്രസിഡന്റ് നീതു വാലി മറ്റത്തിൽ, സെക്രട്ടറി ജോംസ് കിഴക്കേക്കാട്ടിൽ, ട്രഷറർ ഫിലിപ് കരിശ്ശേരിക്കൽ, ജോയിന്റ് സെക്രട്ടറി സ്‌മിതോഷ് അറ്റുക്കുന്നേൽ, പ്രോഗ്രാം എക്സിക്യൂട്ടീവ് ജെനി തുണ്ടിയിൽ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അമൃത പാലക്കാപറമ്പിൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി. രജിസ്ട്രേഷൻ കമ്മിറ്റി റോബർട്ട് പരതാരത് (ലൈസൺ ബോർഡ് ചെയർമാൻ) നയിച്ചു. ജൂബി പതിയിൽ (ബിൽഡിംഗ് ബോഡി സെക്രട്ടറി), ജോസ്മോൻ ഇഞ്ചനാട്ടിൽ (ബിൽഡിംഗ് ബോഡി ട്രഷറർ) എന്നിവരും പ്രധാന പങ്ക് വഹിച്ചു.

പ്രസിഡന്റ് തോമസ് വിക്ടർ യുവാക്കളെ നേതൃത്വം നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകത ഓണ സന്ദേശത്തിൽ വിശദീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മികച്ച പ്രവർത്തനം ഈ ആഘോഷത്തെ അതുല്യമായി മാറ്റി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.