ന്യൂജേഴ്സി: പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിനു കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഈ വരുന്ന ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയതിവരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd, Old Tappan, NJ) വെച്ചാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് നടക്കുന്നത്. ഭദ്രാസനത്തിലെ നൂറോളം പള്ളികളില്‍ നിന്നായി ആയിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട്, ഭദ്രാസന ട്രഷറര്‍ സിമി ജോസഫ്, ജോയിന്‍റ് സെക്രട്ടറി റവ.ഫാ. ബെല്‍സന്‍ കുര്യാക്കോസ്, ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ശ്രേഷ്ഠ ബാവയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടക്കുന്ന ഈ ഫാമിലി കോണ്‍ഫറന്‍സിന്‍റെ മുഖ്യ അതിഥിയായിരിക്കും ശ്രേഷ്ഠ ബാവ. സ്ഥാനാരോഹണത്തിനുശേഷം അമേരിക്കയില്‍ ആദ്യമായി വരുന്ന ശ്രേഷ്ഠ ബാവയ്ക്ക് വന്‍ സ്വീകരണമാണ് ഭദ്രാസനാധിപന്‍ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
ഇതോടനുബന്ധിച്ച് 22-ാം തീയതി വൈകിട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റ് റിസപ്ഷനിലും ശ്രേഷ്ഠ ബാവായോടൊപ്പം വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.
ഈ സ്വീകരണവും കുടുംബസംഗമവും ചരിത്രവിജയമാക്കി മാറ്റുവാന്‍ നിങ്ങളേവരുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ജനറല്‍ കണ്‍വീനര്‍ റവ.ഫാ. പോള്‍ തോട്ടക്കാട്ട് (917 291 7887), ജോയിന്‍റ് കണ്‍വീനര്‍ സിമി ജോസഫ് (973 870 1720), കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Aboon Mor Baselious Joseph 1st Catholicos

