ഓക്പാര്‍ക്ക്: മലങ്കര യാക്കോബായ സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തില്‍ ഓക്പാര്‍ക്ക് സെന്‍റ് ജോര്‍ജ് യാക്കോബായ ഇടവക അനുശോചനം രേഖപ്പെടുത്തി. ഒക്ടോബര്‍ 31-ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഓക്പാര്‍ക്ക് സെന്‍റ് ജോര്‍ജ് പള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥനയും ധൂപപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. വികാരി റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍ നേതൃത്വം നല്കി.
നവംബര്‍ 3-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കും ധൂപപ്രാര്‍ത്ഥനയ്ക്കും ശേഷം പള്ളിയില്‍ വെച്ച് അനുശോചനയോഗം നടത്തി. റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ.ഫാ. ലിജൂ പോള്‍, വര്‍ഗീസ് പാലമല, ഷെവലിയര്‍ ജയ്മോന്‍ സ്കറിയ, റജിമോന്‍ ജേക്കബ്, നെബു ജോര്‍ജ് എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്കി. ഷെവലിയര്‍ ജയ്മോന്‍ സ്കറിയ അനുശോചനപ്രമേയം അവതരിപ്പിച്ചു.


