PRAVASI

വിരമിച്ച അധ്യാപകൻ സെൻ്റോഫ് പരിപാടിക്കിടെ കസേരയിലിരുന്ന് മരിച്ചു

Blog Image


ഇന്നലെ ആഘോഷമായി യാത്രയയപ്പ് നൽകിയ അതേ സ്കൂളിൽ ഇന്ന് പ്രഫുല്ലൻ മാഷിൻ്റെ ജീവനറ്റ ശരീരം പൊതുദർശനത്തിന് വയ്ക്കും. കേട്ടുകേൾവിയില്ലാത്ത വിധമുള്ള ദാരുണ മരണത്തിൻ്റെ ഞെട്ടലിലാണ് സഹ അധ്യാപകരും സ്കൂളിലെ വിദ്യാർത്ഥികളും.
ഇന്നലെ വൈകിട്ടോടെയാണ് ഭരതന്നൂർ സ്കൂളിലെ ഹിന്ദി അധ്യാപകൻ പ്രഭുല്ലന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിച്ച് കസേരയിൽ വന്നിരുന്ന മാഷ് കുഴഞ്ഞ് വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. ഭരതന്നൂർ സ്കൂളിലെയും, ചെമ്പകമംഗലം ആലപ്പുറത്തുകുന്നിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.