PRAVASI

ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഡാളസില്‍.

Blog Image

ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) രണ്ടാമത് വാർഷിക ഫാമിലി കോണ്‍ഫറന്‍സ് മാര്‍ച്ച് 6 വെള്ളി മുതല്‍ 8 ഞായര്‍ വരെ ഡാളസിലുള്ള ശാരോണ്‍ ഇവന്റ് സെന്ററില്‍ (940 Barnes Bridge Rd, Mesquite TX 75150) വെച്ച് നടത്തപ്പെടുന്നു.അനുഗ്രഹീത ആരാധനയും, ആഴമേറിയ ദൈവവചന പഠനവും, കൃപാവര ശുശ്രൂഷയും മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉണ്ടായിരിക്കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ സഭയുടെ സ്ഥാപകന്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ.തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) തുടങ്ങിയ ദൈവ ദാസന്മാര്‍ മുഖ്യ സന്ദേശം നല്‍കും.  റോണക്ക് ബ്രദര്‍, അഡ്വ. ബിനോയ് ബ്രദര്‍ തുടങ്ങി അനേക ദൈവദാസന്മാർ ചടങ്ങിൽ പങ്കെടുക്കും.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണന്നും, ജാതി മത ഭേദമെന്യേ ഏവരെയും ഈ സ്വര്‍ഗ്ഗീയ വിരുന്നിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും www.heavenlyfeastusa.com എന്ന വെബ് സൈറ്റിലോ 469 258 0325, 516 499 0687 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.