കഴിഞ്ഞ 10 വർഷങ്ങൾ ജീവിതത്തിന്റെ യൗവനം ഈ സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടങ്ങളുടേതായിരുന്നു. അതിൽ ഏറ്റവും വിപ്ലവകരമായ സമരം ഞങ്ങൾ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ്സ് നടത്തിയ നവകേരള ബസിനെ ആലപ്പുഴ ജില്ലയിൽ തടഞ്ഞിട്ടു നടത്തിയ സമരവും ജില്ലയിൽ ആകമാനം നടത്തിയ 3ദിവസത്തെ തുടർച്ചയായ കരിം കൊടി പ്രതിഷേധവും ആയിരുന്നു. അതിനു ശേഷം എണ്ണിയാൽ ഒടുങ്ങാത്ത സമരങ്ങൾ ജില്ലയിൽ നടന്നു. എല്ലാ മാർച്ചകളിലും ലാത്തിചാർജുകൾ നടന്നു എന്നതാണ് ഏറ്റവും കഠിനമായി നമ്മൾ നേരിട്ട പ്രശ്നം, ഞാൻ 3മാസം തുടർച്ചയായി തലച്ചോറിന് ക്ഷതം പറ്റി ആശുപത്രിയിൽ കിടന്നു. മുൻപേങ്ങും ഇല്ലാത്തവിധം നിരവധി പ്രവർത്തകർ വിവിധ മാർച്ചുകളിൽ പരിക്ക് പറ്റി നൂറുകണക്കിന് പേർ ആശുപത്രികളിൽ ആയിട്ടുണ്ട്. നിരവധി കേസുകളിൽ ജയിൽ വാസം അനുഭവിച്ചവരുണ്ട്.ജില്ലയിലെ യൂത്ത് കോൺഗ്രസ് ഒരു യഥാർത്ഥ പ്രതിപക്ഷമായിരുന്നു എന്ന് ഒരു സംശയവും ഇല്ലാതെ പറയാം.100ന് മുകളിൽ കേസുകൾ 10 വർഷത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും 60കേസുകൾ നിലവിലുണ്ട്.അതൊക്കെ അതിജീവിച്ചു ജില്ലയിൽ യൂത്ത് കോൺഗ്രസ്സ് ടീമിനെ കഴിയാവുന്ന നിലയിൽ നേതൃത്വം നൽകാൻ എനിക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.സീറ്റു നിർണയത്തിൽ എന്റെ പേരും ഒന്നിലധികം മണ്ഡലങ്ങളിൽ പാർട്ടി പരിഗണിച്ചിരുന്നു എന്നത് അഭിമാനം നൽകുന്ന കാര്യമാണ്.എന്നെ പരിഗണിക്കും എന്ന് കരുതിയിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും എന്റെ ഏറ്റവും പ്രിയപ്പെട്ട പാർട്ടിയിലെ സഹപ്രവർത്തകരും എന്നെ അകമഴിഞ്ഞ് പിന്തുണച്ച നിരവധി പേരുണ്ട് അവർക്കൊക്കെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.ജീവിതം മുഴുവൻ കോൺഗ്രസായി ജീവിക്കുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. കോൺഗ്രസുകാരനായി ആരും മാറ്റിയതല്ല അച്ഛനെ കണ്ടു തനിയെ മാറിയതാണ്. കഠിനമായ അധ്വാനത്തിലൂയാണ് ഇവിടം വരെ എത്തിയത്. ഡോക്ടറേറ്റ് നേടിയിട്ടും ജോലിക്ക് പോകാതെ ചാവേറിനെ പോലെ പ്രവർത്തനം എന്ന് പറഞ്ഞു നടക്കാൻ പണിയില്ലേ എന്ന് ചോദിച്ചു ആക്ഷേപിക്കുന്നവർ നിരവധിയുണ്ട്. അവരോടൊക്കെ പറയാൻ എനിക്കുള്ളത് എനിക്ക് എംപി പ്രവീൺ എന്ന ആളുകൾ കേട്ടാൽ അറിയുന്ന മേൽവിലാസം നൽകിയത് കോൺഗ്രസ്സാണ്. കോൺഗ്രസ്സ് എനിക്കും അച്ഛനും ഒരു ലഹരി പോലെ തലക് പിടിച്ചു പോയതാണെന്ന് എന്നെയും അച്ഛനെയും അറിയാവുന്ന നാട്ടുകാർക്കു അറിയാം. പുരുഷായസ് മുഴുവൻ പ്രവർത്തിച്ചിട്ടും പഞ്ചായത്ത് വാർഡിൽ പോലും മത്സരിക്കാൻ ആഗ്രഹിക്കാത്ത ഒരു കോൺഗ്രസുകാരന്റെ മകനാണ്. മുഴുവൻ സമയ പാർട്ടിക്കാരനായി പ്രവർത്തിക്കുന്നവർക് പരിഗണന കിട്ടാതെ വരുമ്പോൾ സാധാരണ മനുഷ്യരെ പോലെ സങ്കടം ഉണ്ടാവാറുണ്ട് അതൊക്കെ മനുഷ്യ സഹജമാണ് എന്തെങ്കിലും ആകാനുള്ള അത്യാഗ്രഹം അല്ല മറിച്ചു ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റെല്ലാം മാറ്റിവച്ചു പാർട്ടിക്ക് വേണ്ടി ഇറങ്ങുമ്പോൾ കുടുംബത്തിൽ ഉള്ളവരുടെ മുൻപിൽ പോലും തലകുനിച്ചു നിൽക്കേണ്ടി വരുന്നതൊക്കെ കൊണ്ടാണ്.
എന്നെ പിന്തുണച്ചവരോടും എനിക്ക് കിട്ടാത്തതിൽ എന്നോട് അനുഭാവം പ്രകടിപ്പിച്ചവരോടും പ്രിയപ്പെട്ട സഹപ്രവർത്തകരോടും ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് എന്നനിലയിൽ എനിക്ക് പറയാനുള്ളത് നമ്മുടെ പാർട്ടി 10വർഷമായി നടത്തുന്ന നിരന്തര പോരാട്ടങ്ങളുടെ അവസാന ലാപ്പാണ് ഇനിയുള്ള ദിവസങ്ങൾ. കൈ മെയ് മറന്നു പോരാടാനുള്ള ദിവസങ്ങൾ, നമ്മുടെ ഇഷ്ടങ്ങൾക്കല്ല പാർട്ടിയുടെ നിലനിൽപ്പാണ് ഏറ്റവും പ്രധാനം. ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും ജില്ലയിൽ ഇനിയുള്ള ദിവസങ്ങളിൽ എല്ലാം ഉപേക്ഷിച്ചു സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്ത് ഇറങ്ങണം. ഈ സർക്കാരിനെതിരെ നമ്മൾ നടത്തിയ പോരാട്ടങ്ങളിൽ നമ്മൾ ഏറ്റു വാങ്ങിയ പീഡനങ്ങൾക്ക് നമുക്ക് കണക്കു ചോദിക്കണം. ഈ അഴിമതിനിറഞ്ഞ സ്വജനപക്ഷപാതം നിറഞ്ഞ സർക്കാരിനെ തൂത്തെറിഞ്ഞു അധികരത്തിലേക് പാർട്ടിയെ എത്തിക്കാനുള്ള പോരാട്ടങ്ങളിൽ വ്യാപ്രിതരാവണം. എന്തൊക്കെ ജോലികൾ ഉണ്ടെങ്കിലും ഇനിയുള്ള 20ദിവസങ്ങൾ നമ്മുടെ 10 വർഷത്തെ പോരാട്ടങ്ങളുടെ വിധി നിർണയിക്കുന്ന ദിവസങ്ങളാണ്. വ്യക്തിപരമായ ഒരു ഇഷ്ടാനിഷ്ടങ്ങൾക്കും ഇനി പ്രസക്തിയില്ല.വിജയം മാത്രമാണ് നമുക്ക് ലക്ഷ്യം വക്കാനുള്ളത്.ആലപ്പുഴയിൽ 8MLA മാരും 2 മന്ത്രിമാരും മിക്കവാറും പഞ്ചായത്തുകളും മുൻസിലപ്പാലിറ്റികളും എല്ലാം അടക്കി ഭരിച്ച LDF നെ നേരിട്ട സമയത്തായൊക്കെ ഓരോ പ്രവർത്തകരും നേരിട്ട പോലീസ് അതിക്രമങ്ങൾ കോൺഗ്രസ്സ് ആയതിന്റെ പേരിൽ നീതി കിട്ടാതെ പോയ വർഷങ്ങൾക്കൊക്കെ തിരിച്ചു കണക്കു ചോദിക്കുവാനുള്ള അവസരമാണ് നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. വിശ്രമം ഇല്ലാത്ത പോരാട്ടങ്ങൾക്കു നമുക്ക് ഒത്തൊരുമിച്ചു ഇറങ്ങണം എന്റെ തോളോട് തോൾ ചേർന്നു നിന്ന സഹപ്രവർത്തകരെ കേസിൽ പെടുത്തിയവരെ തല്ലിച്ചതച്ച പോലീസുകാരെ, കോൺഗ്രസ്സ് ആയതിന്റെ പേരിൽ വില്ലേജ് ഓഫിസിൽ നിന്നുപോലും ആക്ഷേപം കെട്ടിട്ടുള്ള യൂത്ത് കോണ്ഗ്രസ്സിന്റെ സാധാരണ പ്രവർത്തകർക്ക് ഈ മണ്ണിൽ അഭിമാനത്തോടെ നില്കാൻ,കള്ള കേസുകളിൽ നിരവധി ദിവസങ്ങളിൽ ജയിലുകളിൽ കിടന്നതിനൊക്കെ പകരം ചോദിക്കാൻ,സമരകേസുകളിൽ ഒളിവിൽ പോകേണ്ടി വന്ന ദിവസങ്ങൾക് പകരം ചോദിക്കാൻ, ജീവിതത്തിന്റെ യൗവന കാലം മുഴുവൻ ഒന്നും പ്രതീക്ഷിക്കാതെ കോൺഗ്രസായി നിന്ന അനേകം പ്രവർത്തകർക്ക് ഈ മണ്ണിൽ നിവർന്നു നിന്നു ഇത് ഞങ്ങളുടെ സർക്കാർ എന്ന് അഭിനത്തോടെ വിളിച്ചു പറയാൻ പറ്റുന്ന ഒരു ദിവസത്തിനായി ഒത്തൊരുമിച്ചു നമുക്ക് പോരാടാം.
ഡോ.എംപി പ്രവീൺ
ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്.

