PRAVASI

കൂട്ടായ്മയുടെ ഉത്സവമായി കൂടല്ലൂർ

Blog Image

" ഗ്രാമമേള " ടെക്സസിൽ. ഹൂസ്റ്റൺ: ദേശസ്നേഹത്തിന്റെ ഒരുമയോടെ ഡാളസ്, സാനന്തോണിയ,ഹൂസ്റ്റൺ കൂടല്ലൂർ സംഗമം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരുപാടികളോടെ നടത്തപ്പെട്ടു. കൂട്ടായ്മയുടെ വലിയ ഉത്സവമായി കൂടല്ലൂർ " ഗ്രാമമേള " മാറ്റപ്പെട്ടു.. ഹൂസ്റ്റൺ, സാനന്റോണിയ,ഡാളസ് സംയുക്തമായി ആദ്യമായി നടത്തപ്പെട്ട കൂടല്ലൂർ സംഗമത്തിന്  നിരവധി പേർ കുടുംബസമേതം പങ്കെടുത്തു.. വിവിധ മത്സരങ്ങളും പരിചയം പുതുക്കലും നാട്ട് അരങ്ങും സ്നേഹവിരുന്നും നടത്തപ്പെട്ടു.. ഡാളസ് , സാനന്തോണിയ,ഹൂസ്റ്റൺ സംയ്യുക്തമായ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കുങ്ങൾ നടത്തപ്പെട്ടത്.. ആദ്യമായി സംയുക്തമായി നടത്തപ്പെടുന്ന ഒത്തുചേരലിന്റെ ആവേശത്തിൽ കൂടല്ലൂർ ഗ്രാമവാസികൾ ഉത്സവ കൂട്ടായ്മയുടെ പ്രതീതിയുണർത്തി. അടുത്തവർഷം സംഗമം ഡാളസിൽ വച്ച് നടത്തപ്പെടും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.