PRAVASI

ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം; നടി ഗ്രേസ് ആന്റണി വിവാഹിതയായി

Blog Image

മലയാള ചലച്ചിത്ര താരം ഗ്രേസ് ആന്റണി  വിവാഹിതയായി. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകി ചിത്രവും പോസ്റ്റ് ചെയ്താണ് ഗ്രേസ് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്.പോസ്റ്റിൽ ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്. വിവാഹം നടക്കാൻ പോകുന്നതായി ഗ്രേസ് യാതൊരു അറിയിപ്പും പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ വരന്റെ ഫോട്ടോ  പോസ്റ്റ് ചെയ്തു .സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ, ഇരുവരുടെയും പ്രണയ വിവാഹമാണ്.

ശബ്ദങ്ങളില്ല, ലൈറ്റുകളില്ല. ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്. ജസ്റ്റ് മാരീഡ്' എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദൻ അടക്കമുള്ല മലയാള സിനിമാ താരങ്ങൾ നടിക്ക് ആശംസകളുമായി രംഗത്തെത്തി.ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആൻ്റണി വെളിത്തിരയിലേക്ക് എത്തുന്നത്. മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല എന്നീ ചിത്രങ്ങളിൽ ചെറിയവേഷം ചെയ്ത ഗ്രേസ് ആന്റണി ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിൻ്റെ ഭാര്യയായ സിമിയായാണ് ഗ്രേസ് എത്തിയത്.

നുണക്കുഴി, തമാശ, പ്രതിപൂവൻ കോഴി, ഹലാൽ ലൗവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത 'പറത്തു പോ' എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. മിർച്ചി ശിവയാണ് നായകൻ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.