ചിക്കാഗോ: ഡിസ്‌പ്ലൈൻസ് ഗോൾഫ് വ്യൂ ഡെവലപ് സെന്ററിൽ ജോലിചെയ്തിട്ടുള്ള മലയാളികൾ ആദ്യമായി നടത്തിയ സമ്മർ പിക്നിക് അവിസ്മരണീയമായി. സെപ്തംബർ 26 ആം തീയതി ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് ഡിസ്‌പ്ലേയ്ൻസ് ലയ്ൻസ്‌വുഡ്സ്ൽ ആരംഭിച്ച പരിപാടികളിൽ ഗോൾഫ് വ്യൂ ജീവനക്കാരും മുൻ ജീവനക്കാരുമായിരുന്നിട്ടുള്ള ചിക്കാഗോയിലെ നിരവധി സുഹൃത്തുക്കൾ കുടുംബസമേതം സജീവമായി പങ്കെടുത്തു. ഗെയിംസ്,സ്നേഹവിരുന്ന് എന്നിവ ഉൾപ്പടയുള്ള വിവിധ പരിപാടികൾ നാലുമണിക്ക് സമാപിച്ചു. വിരമിച്ച സീനിയർ അംഗങ്ങൾ മുതൽ ഓരോരുത്തരും ഗോൾഫ് വ്യൂ സെന്ററിൽ ജോലി ചെയ്തുവരവെ തങ്ങൾക്ക് ഉണ്ടായ സന്തോഷകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് കൂട്ടായ്‌മയുടെ പുതിയ അനുഭവമായി. ഗോൾഫ് വ്യൂ സെന്റർ മലയാളി സ്റ്റാഫ് ആദ്യമായി നടത്തിയ സമ്മർ ഫാമിലി പിക്നിക്ക് എല്ലാ അംഗങ്ങളെയും പരസ്പരം നേരിൽ കാണാനും സന്തോഷം പങ്കിടാനുമുള്ള സുവർണ്ണാവസരമാകുവാൻ കഴിഞ്ഞതായി അംഗങ്ങൾ പറഞ്ഞു. പിക്‌നിക്ക് വൻ വിജയമാക്കിയ എല്ലാവർക്കും സംഘാടകർ നന്ദി പറഞ്ഞു. പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സച്ചിൻ ജേക്കബ്, ജോസഫ് കാളാശ്ശേരി, സോണി അബ്രഹാം, റോയ് തോമസ്, ജിനേഷ് കുര്യൻ, ജീമോൻ അറക്കൽ, തോമസ് മത്തായി, ജോണി പെരുമാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗോൾഫ് വ്യൂ സമ്മർ പിക്നിക് തുടർന്ന് എല്ലാവർഷവും നടത്താനും അംഗങ്ങൾ തീരുമാനിച്ചു.


