PRAVASI

സ്വർണം കാണിച്ച് ‘ഗോൾഡൻ റീൽസ്’; തൊട്ടുപിന്നാലെ വീട് കുത്തിത്തുറന്ന് 118 പവൻ കവർന്നു

Blog Image

വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും കാണിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. കന്യാകുമാരി നാഗർകോവിലിന് സമീപം തമ്മട്ടുകോണം വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസമാണ് പൂജാമുറിയിൽ തങ്ങളുടെ സമ്പാദ്യവും സ്വർണാഭരണങ്ങളും പ്രദർശിപ്പിച്ചുകൊണ്ടുള്ള റീൽസ് മധുമിത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു കവർച്ച. സി.സി.ടി.വി ഉൾപ്പെടെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സംഭവത്തിൽ രാജാക്കമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും സമീപപ്രദേശങ്ങളിലെ ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.