PRAVASI

വേൾഡ് മിഷന്റെ നേതൃത്വത്തിൽ ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത്

Blog Image

 കോട്ടയം : വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഗ്ലോബൽ പീസ് പാർലമെന്റ് കോട്ടയത്ത് നാഗമ്പടത്തുള്ള സീസർ പാലസ് കോൺഫറൻസ് ഹാളിൽ വെച്ച് ജനുവരി ഒമ്പതാം തീയതി രാവിലെ 9 മുതൽ വൈകുന്നേരം 6:30 വരെ നടത്തുന്നു. പ്രസ്തുത ചടങ്ങിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.

 ലോകമെമ്പാടും, 54 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് പീസ് മിഷന്റെ 31-ാം വാർഷിക ദിനമാണ് ജനുവരി ഒൻപത്.

ലോകത്ത് സംഘർഷങ്ങളും, ദുരിതങ്ങളും നിറഞ്ഞ മേഖലകളിൽ മനുഷ്യരുടെ വിശപ്പകറ്റാനും, വിദ്യാഭ്യാസത്തിലൂടെ വീണ്ടെടുക്കുവാനും കഴിഞ്ഞ 30 വർഷമായി പ്രവർത്തിക്കുന്ന വേൾഡ്  പീസ് മിഷന്റെ കാരുണ്യപ്രവർത്തികൾ ലോകം മുഴുവനും ഇന്ന് ആദരവോടെ നോക്കി കാണുന്നു. കേരളത്തിലും വേൾഡ് പീസ് മിഷന്റെ പ്രവർത്തനങ്ങൾ സജീവമാണ്. മഹാപ്രളയകാലത്ത് കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകളും, വീട്ടുപകരണങ്ങളും വിതരണം ചെയ്തും , ചികിത്സാ സഹായങ്ങൾ നൽകിയും ,താമസസൗകര്യങ്ങൾ ഒരുക്കിയും, കോവിഡ് കാലത്ത് മനുഷ്യരുടെ കെടുതികൾക്ക്, മുന്നിൽ നിന്ന് സഹായിച്ചതും വേൾഡ് പീസ് മിഷന്റെ ഒരിക്കലും മറക്കാനാവാത്ത സുകൃതങ്ങളാണ്. പ്രതിഫലേശ്ച കൂടാതെ നാലു പതിറ്റാണ്ടിനിടയിൽ മുപ്പതിനായിരത്തിലധികം കുടുംബങ്ങൾക്ക് ഫാമിലി കൗൺസിലിങ്ങിലൂടെ സമാധാന ജീവിതത്തിനുള്ള വെളിച്ചവും മാർഗവും കാണിച്ചുകൊടുത്തു.

ആഫ്രിക്കയിലും ഇന്ത്യയിലുമായി 56,000ത്തിലധികം മനുഷ്യർക്ക് പ്രതിദിനം ഭക്ഷണം വിതരണം ചെയ്തും സാമൂഹിക പ്രശ്നങ്ങൾക്കും തർക്ക വിഷയങ്ങൾക്കും മുറിവേൽപ്പിക്കാതെ പരിഹാരം നിർദ്ദേശിക്കാനും, സമാധാനത്തിന്റെ മാർഗ്ഗം കാണിച്ചുകൊടുക്കാനും ഈ സംഘടനയ്ക്ക് ആഗോളതലത്തിൽ സാധിക്കുന്നു വെന്നത് ശ്രദ്ധേയമായ കാര്യങ്ങളാണ്.

" ഒരു ഹൃദയം ഒരു ലോകം " എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തര സംവാദങ്ങൾ, സെമിനാറുകൾ, " അന്നവും അറിവും ആദരവോടെ" എന്ന പേരിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, ആഗോളതലത്തിൽ മൂല്യാധിഷ്ഠിത  വിദ്യാഭ്യാസ പദ്ധതികൾ, മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റീവ് കെയർ, ക്യാൻസർ, കിഡ്നി ചികിത്സാസഹായങ്ങൾ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുംമായുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ, എക്കോ എജുക്കേഷൻ ആധുനിക സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള മീഡിയ പ്രവർത്തനങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങൾ, ജീവിതസായാഹ്നത്തിൽ എത്തിയ ആരോരുമില്ലാത്തവർക്ക് പീസ് ഗാർഡൻ എന്ന അഭയകേന്ദ്രം, തുടങ്ങി ലോകം മുഴുവനും ഒട്ടേറെ പ്രവർത്തനങ്ങളാണ് വേൾഡ് പീസ് മിഷന്റെ കുടക്കീഴിൽ നടത്തുന്നത്. ആഫ്രിക്കയിൽ 200 ലേറെ വീടുകൾ പണിത് നൽകി, ഇന്ത്യയിൽ വിധവകളും നിർധനരുമായ സ്ത്രീകൾക്ക് വീടുകൾ പണിത് നൽകുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇതിനോടകം 10 വീടുകൾ പൂർത്തിയാക്കി.

 2026 ജനുവരി 9 ന് വേൾഡ് പീസ് മിഷന്റെ സ്ഥാപകനും, ചെയർമാനും പ്രശസ്ത സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പീസ് പാർലമെന്റിൽ സാഹിത്യരംഗത്തും, ആത്മീയ രംഗത്തും, സ്ത്രീകൾക്ക് ആയിട്ടുള്ള പ്രവർത്തനങ്ങളിൽ പ്രശസ്തരായവരും, മീഡിയ രംഗത്തെ പ്രമുഖരും, സിനിമ പ്രവർത്തനങ്ങളിലെ പ്രതിനിധികളും, വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയരായവരും  ദീർഘമായ പാനൽ ചർച്ചകളിലും പങ്കെടുക്കുന്നുണ്ട്.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ സാമൂഹിക പ്രവർത്തക ദയാ ഭായി, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ താത്വികചാര്യനും, സാഹിത്യകാരനുമായ ഫാ. ബോബി ജോസ്  കാട്ടിക്കാട്, ഫിലിം ഡയറക്ടർ ബ്ലസ്സി, ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ശ്രീ പ്രഭാവർമ്മ, ഡോ. മനോജ് കുറൂർ, ബഥനി മദർ ജനറൽ സിസ്റ്റർ ആർദ്ര, ഡോ. അബ്ദുൽ ഖാദർ, റവ.ഡോ. ടോം കുന്നുംപുറം, പ്രൊഫ.കവിയൂർ ശിവപ്രസാദ്, എഫ്.സി.സി പ്രൊവിൻഷ്യൽ (ഭരണങ്ങാനം)സിസ്റ്റർ ജെസ്സി മരിയ,സിസ്റ്റർ ഡോ.ജോവാൻ ചുങ്കപുര, പ്രൊഫ.ഡോ. കമല, ശ്രീമതി പ്രിയ ബേബി, ബീന അജിത്ത്, ഡോ. ബിബു നാരായണൻ  മാക്ട ചെയർമാൻ ജോഷി മാത്യു, ജോസ് ഡേവിഡ്, മീഡിയ ഡയറക്ടർ ബിജോയ് ചെറിയാൻ, പ്രൊഫ.ഡോ. റൂബിൾ രാജ്,ഡോ. എം.ആർ. ഉണ്ണി, ഡോ.ജിജി ജോസഫ് കൂട്ടുമ്മേൽ, ശ്രീ അഭിലാഷ് ജോസഫ്, എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ഓരോ ഭൂഖണ്ഡങ്ങളിലെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ അവതരണം ശ്രീ. ഡീജോ പി. വർഗീസിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും. സമാപന സമ്മേളനം അംബാസിഡർ ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. വേൾഡ് പീസ് അക്കാദമി അവാർഡുകൾ ജസ്റ്റിസ് കുര്യൻ ജോസഫ് നൽകും. സമാധാനത്തിനുള്ള അവാർഡ് അമേരിക്കൻ ഭരണകൂടത്തിലെ ( വൈറ്റ് ഹൗസ് ) സീനിയർ എക്സിക്യൂട്ടീവായ റവ.ഫാ. അലക്സാണ്ടർ കുര്യനും, ഏറോ കണ്ട്രോൾ ഇൻ കോപ്പറേറ്റ്സിന്റെ പ്രസിഡന്റ് ശ്രീ ജോൺ ടൈറ്റസിന് ഹ്യൂമാനിറ്റേറിയൻ അവാർഡും, ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകയായ ദയാ ഭായിക്ക് വുമൺ എംപവർമെന്റ് അവാർഡും സമ്മാനിക്കും. കൂടാതെ വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ എക്സലൻസ് അവാർഡ് വിതരണം ചെയ്യും. സിജോ വടക്കൻ, സിസ്റ്റർ മെലോമ ഫാ. ഡേവിസ് ചിറമേൽ,ഡോ. ടി.കെ.ജയകുമാർ, ബാബു സ്റ്റീഫൻ (അമേരിക്ക) ജോസ് ജോസഫ് (യു. എ. ഇ) ജോ കുരുവിള (ഫ്ലോറിഡ) ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി എന്നിവർക്കാണ് നൽകുന്നത് വൈകിട്ട് 6:30 ന് പരിപാടികൾ സമാപിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.