PRAVASI

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഓണം സെപ്റ്റംബർ 6 നു ഡാളസിൽ

Blog Image

ഡാളസ്: ഇന്ത്യൻ സമൂഹത്തിന്റെ ഗ്ലോബൽ നെറ്റ്‌വർക്ക് സംഘടനയായ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഈ വരുന്ന ശനിയാഴ്ച  സെപ്റ്റംബർ 6 ന് (വൈകിട്ട് 6:30 ന്)പരമ്പരാഗത രീതിയിൽ ഓണ സദ്യയും ഒപ്പം കലാ പരിപാടികളും നടത്തുന്നു.( Address: KEA Hall, 580 Castleglen Dr., Garland, Tx-75043).

മുഖ്യ അതിഥികളായി ഗാലാൻഡ് മേയർ ഡിലൻ ഹെഡ്രിക്ക്, സണ്ണിവെയിൽ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജെ. പി. 2-1  ജഡ്ജ് മാർഗരറ്റ് ഓ ബ്രിയാൻ, സണ്ണിവെയിൽ സിറ്റി കൌൺസിൽ മെമ്പർ മനു ഡാനി, മുതലായ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്നു എന്നുള്ളത് പ്രത്യേകത അർഹിക്കുന്നു. ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയി പല്ലാട്ടുമഠം എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് പട്രീഷ്യ ഉമാ ശങ്കർ ഓണ സന്ദേശം നൽകും.

ചടങ്ങിൽ മീഡിയ പ്രവർത്തനത്തിലൂടെ പ്രാഗൽഭ്യം തെളിയിച്ച രണ്ടു പ്രമുഖ വ്യക്തികളെ ആദരിക്കും. കൂടാതെ കലാരംഗത്തും അനസ്യൂതം പ്രവർത്തിക്കുന്ന ഒരു പ്രതിഭയേയും ഫോട്ടോ ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച മറ്റൊരു വ്യക്തിക്കും അംഗീകാരം നൽകും. കൂടാതെ നഴ്സിംഗ് പ്രൊഫെഷനിൽ സേവനത്തിനും നേതൃത്വ പാടവത്തിനും പ്രത്യേക അവാര്ഡുകുകൾ നൽകും.

പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മുൻ‌കൂർ പേര് നൽകേണ്ടതാണ്. ദയവായി വര്ഗീസ് കെ. വർഗീസിനെ 469 236 6084 എന്ന നമ്പറിൽ ടെക്സ്റ്റ് മുഖേന സെപ്റ്റംബർ 5 ന് മുമ്പായി അറിയിക്കുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.