ചിക്കാഗോ:ڈ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ടായി ജോര്‍ജ് പണിക്കരെയും ജനറല്‍ സെക്രട്ടറിയായി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷററായി ആന്‍റോ കവലയ്ക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
ജോസി കുരിശിങ്കല്‍-എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി ഏബ്രഹാം ജോര്‍ജ് (തമ്പി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറിമാരായി ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ബൈജു കണ്ടത്തില്‍, ജോണ്‍സണ്‍ കുരീക്കാട്, അഡ്വൈസറി ബോര്‍ഡിലേക്ക് പ്രഫസര്‍ തമ്പി മാത്യു, തോമസ് മാത്യു, റ്റോമി അംബേനാട്ട്, സന്തോഷ് നായര്‍, ജോര്‍ജ് മാത്യു എന്നിവരും കമ്മിറ്റി മെംബര്‍മാരായി മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവരും ചിക്കാഗോയിലെ പൊതുസമൂഹത്തില്‍ നിറസാന്നിദ്ധ്യമുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.


