PRAVASI

കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദർശിച്ചു

Blog Image

ജൂൺ 30 തിങ്കളാഴ്ച്ച കോട്ടയം അതിരൂപത സഹായ   മെത്രാനും കോട്ടയം അതിരൂപതയിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദർശിച്ചു . മലങ്കര റീത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും വിശുദ്ധ കുർബ്ബാനയ്ക്കു മുഖ്യ കാർമ്മികത്വം വഹിക്കുകയും ചെയ്തു . ക്നാനായ റീജിയൻ വികാരി ജനറാളും ബെൻസൻവിൽ ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരിയുമായ റെവ .ഫാ . തോമസ് മുളവനാൽ , ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി  റവ .ഫാ . ജോസെഫ് തറയ്ക്കൽ ,ഡിട്രോയിറ്റ് സെ.ജോസെഫ് സീറോ മലങ്കര ഇടവക വികാരി റെവ.ഫാ .പത്രോസ് പാനുവേൽ, ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ.ഫാ.സിജു മുടക്കോടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു . തുടർന്നു പാരീഷ് ഹാളിൽ സ്നേഹ വിരുന്നും നടത്തപ്പെട്ടു . ഇടവക വികാരി  റവ .ഫാ . ജോസെഫ് തറയ്ക്കൽ കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത് ,സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങൾ എല്ലാ കാര്യങ്ങൾക്കും നേത്രുത്വം നൽകി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.