PRAVASI

ഗീവർഗീസ് മാർ അപ്രേം പിതാവിന് നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിലേക്ക് പ്രഥമ സ്വീകരണം നൽകി ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവക

Blog Image

ന്യൂജേഴ്സി : ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രം പിതാവിന് സ്വീകരണം നൽകി. തിരുനാൾ കൊടിയേറ്റ്, മലങ്കര റീത്തിൽ ബലിയർപ്പണം, നാല് മക്കളുള്ള യുവക്നാനായ ദമ്പതികളെ ആദരിക്കൽ, 70 വയസ്സ് കഴിഞ്ഞ മാതാപിതാക്കളെ ആദരിക്കൽ എന്നിവയ്ക്ക് അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി.നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയൻ ദേവാലയങ്ങളിൽ അഭിവന്ദ്യ പിതാവ് ആദ്യമായി സന്ദർശിച്ച ദേവാലയം എന്ന നിലയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പൂച്ചെണ്ടുകൾ നൽകി ഹൃദ്യമായ സ്വീകരണം ആണ് ഇടവക സമൂഹം പിതാവിനായി ഒരുക്കിയത്

സിംഹാസനത്തിൽ ഇരിക്കുന്ന കുഞ്ഞാടായ രാജാവാണ് യേശുക്രിസ്തു എന്ന് പിതാവ് തന്റെ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു.

ചച്ചു കണത്തുകാട്ടിന്റെ നേതൃത്വത്തിൽ ക്നാനായ കാത്തലിക്ക് വുമൺ മിനിസ്ട്രിയാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.ദേവാലയ രൂപീകരണത്തിന് ശേഷം ആദ്യമായി മലങ്കര റീത്തിൽ നടന്ന ബലിയർപ്പണം ഇടവക സമൂഹത്തിന് ഭക്തി സാന്ദ്രമായ ഒരു നാവ്യാനുഭവമായി. ഇടവക വികാരി ഫാദർ ലിജോ കൊച്ചുപറമ്പിൽ, കൈക്കാരന്മാരായ സിജു കളപ്പുരകുന്നുംപുറം, ബിജു കിഴക്കേപ്പുറം, ടോം കടിയംപള്ളിൽ പാസ്റ്റർ കൗൺസിൽ അംഗം ജോസ് ചാമക്കാലായിൽ എന്നിവർ തിരുനാളിന് നേതൃത്വം നൽകി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.