PRAVASI

ചിക്കാഗോയില്‍ അന്തരിച്ച അബ്രഹാം തച്ചേട്ടിന്‍റെ സംസ്കാരം ആഗസ്റ്റ് 4-ന് തിങ്കളാഴ്ച

Blog Image

ചിക്കാഗോ: ചിക്കാഗോയില്‍ അന്തരിച്ച അബ്രഹാം തച്ചേട്ടിന്‍റെ (88) സംസ്കാര ചടങ്ങുകള്‍ ആഗസ്റ്റ് 4-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. രാവിലെ 8 മണി മുതല്‍ 10 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെടും. മേരിഹില്‍ സെമിത്തേരിയിലാണ് സംസ്കാരം.
ഭാര്യ എലിസബത്ത് മ്രാല ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റൂബി പുത്തന്‍പറമ്പില്‍ (ചിക്കാഗോ), മേട്ടി തച്ചേട്ട് (ചിക്കാഗോ), സ്കറിയ തച്ചേട്ട് (ഡാളസ്), ഫിലോ മണപ്പള്ളില്‍ (ചിക്കാഗോ), സീന കൈപ്പള്ളില്‍ (ഡാളസ്), പുന്നൂസ് തച്ചേട്ട് (ചിക്കാഗോ). മരുമക്കള്‍: ജോയ്സ് പുത്തന്‍പറമ്പില്‍, അനില തയ്യില്‍, മാത്യു മണപ്പള്ളില്‍, ഷിബു കൈപ്പള്ളില്‍, പ്രതിഭ വെട്ടിക്കാട്ട്.
നീണ്ടൂര്‍ തച്ചേട്ട് പരേതരായ ചെറിയാനും ഏലിക്കുട്ടി (കണ്ടാരപ്പള്ളില്‍)യുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പരേതനായ ഫാ. ജോസഫ് തച്ചേട്ട്, പരേതരായ ഡോ. തോമസ് & നീന തച്ചേട്ട്, പരേതരായ മരിയ & തോമസ് പഴുക്കായില്‍, ചിന്നമ്മ & ജെയിംസ് ഇടുക്കുതറയില്‍, സെലിന്‍ & തോമസ് പാറേട്ട്, പരേതരായ റോസമ്മ & ഫിലിപ്പ് കോഴികാട്ട്, ജോസ് & വിമല (തറയില്‍) തച്ചേട്ട്, പാച്ചിക്കുഞ്ഞ് & മോളി (തോട്ടുങ്കല്‍) തച്ചേട്ട്, മാത്തുക്കുട്ടി & ലൂസി (മാനംമൂട്ടില്‍) തച്ചേട്ട്, നിമ്മി & തോമസ് മഠത്തിപറമ്പില്‍, ജെയിംസ് & മീനു (പാറയില്‍) തച്ചേട്ട്, ലൂക്ക് & സലീന (ചെമ്മലക്കുഴി) തച്ചേട്ട്.

 അബ്രഹാം തച്ചേട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.