കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ. അബ്രഹാം പാറടിയില്‍ (72) അന്തരിച്ചു. കരിങ്കുന്നം ഇടവകാംഗമായ ഫാ. അബ്രഹാം കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കുറ്റൂര്‍, തിരുവനന്തപുരം, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല തുടങ്ങിയ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാതാപിതാക്കള്‍: കരിങ്കുന്നം പാറടിയില്‍ പരേതരായ ചാണ്ടിയും ചിന്നമ്മയും.
സഹോദരങ്ങള്‍: പുന്നൂസ് പാറടിയില്‍/സിസിലി (പ്ലാക്കൂട്ടത്തില്‍)-തൊടുപുഴ, റ്റോമി പാറടിയില്‍/ബീന (കണ്ണാമ്പടത്തില്‍)-കരിങ്കുന്നം, ജോയി പാറടിയില്‍/സൂസി (പനങ്കാലായില്‍)-ന്യൂയോര്‍ക്ക്, ജായി പാറടിയില്‍/ജീനി (നെടുംതുരുത്തില്‍)-തൊടുപുഴ, ജെയിംസ് പാറടിയില്‍/ബിജി (ആറേല്‍)-ഹൂസ്റ്റണ്‍, ഫിലിപ്പ് പാറടിയില്‍/സിനി (പ്രാലേല്‍)-കരിങ്കുന്നം, സ്റ്റീഫന്‍ പാറടിയില്‍/ദീപ (പച്ചിലമാക്കില്‍)-കരിങ്കുന്നം.
സംസ്കാരം കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. തീയതി പിന്നീട്.


