ഡാളസ്:ഡാളസിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
23കാരനായ റിച്ചാർഡ് ഫ്ലോറസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇന്ത്യൻ വിദ്യാർഥി ചന്ദ്രശേഖർ പോൾ (28) ആണ് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ ചന്ദ്രശേഖറിന് നേരെ വെടിയുതിർത്ത ശേഷം റിച്ചാർഡ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
പ്രതി നിലവിൽ ആശുപത്രിയിലാണുള്ളത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഫോർട്ട് വർത്ത് പോലീസ് വക്താവ് ഓഫീസർ ബ്രാഡ് പെരസ് വ്യക്തമാക്കി.


